താനും തന്നിഷ്ടങ്ങളും മാത്രമായാലടച്ചു പൂട്ടി താലോലിച്ചോരോന്നും ആത്മരതിയ്ക്കുണർത്തുന്ന പ്രേമലോലുപർ തീർക്കും സങ്കല്പ ലോകത്തിൽ പ്രണയ തന്ത്രികൾ മാത്രം മീട്ടാൻ ഞാനെന്ത് ചപലനോ ആത്മനൊമ്പരങ്ങൾ ആളിപ്പിടിപ്പിച്ച് കനലായ കനലിൽ അഗ്നിയാളാൻ മാത്രം ഓരോന്ന് വാരി വിതറുന്ന ആത്മപീഢയിൽ ആനന്ദം കാണും ലോകത്തിൽ അഗ്നിയുണർത്തി രസിക്കാൻ ഞാനെന്ത് രോഗിയോ ചുറ്റുമതിലിനപ്പുറമുണ്ട് ലോകം അവിടെയെൻ കണ്ണ് തെറ്റിയാലും കണ്ടത് ഉറക്കെപ്പറയാൻ ഞാൻ ബാദ്ധ്യസ്ഥൻ സമൂഹ മനസ്സാക്ഷിയുമായ് ഉടമ്പടിയുണ്ടെന്ന് ബോദ്ധ്യമുള്ളോൻ സവിനയം തന്നെ പറച്ചിൽ ആത്മരോഷമരിച്ചു നോക്കൂ, കാണാം. --------------------- താന്നിപ്പാടം ശശി. ------------------------