പുതച്ച മുണ്ടാൽത്തന്നെ കുളിരകറ്റിക്കൊണ്ടു പള്ളിയിലേക്കു പാത നീളുന്ന വഴിവക്കിൽ കാഴ്ചയ്ക്കു വിളക്കൊന്നു തെളിച്ചു വിണ്ണിൽവെച്ചു പാതിരാക്കുർബ്ബാനയ്ക്കായ് ആളെത്തുന്നതും നോക്കി സ്വാഗതമോതി നില്ക്കും സൗമ്യയാം ക്രിസ്മസ് രാവേ.. മാറ്റമില്ലാതെയിന്നും വരില്ലേ പതിവുപോൽ പ്രണാമം ചൊല്ലിടുന്നു പുൽനാമ്പുപോലും മണ്ണിൽ ! ------------------------ താന്നിപ്പാടം ശശി -----------------------------------------