ഭാവനാലോലേ നീയുണരൂ
തവ മാനസചോരനരികിൽ
പരിഭവം വിട്ടുരയ്ക്കൂ നിൻ കളമൊഴി
പകരമീ ചുടുചുംബനം ചൂടൂ
വസന്തങ്ങളിലൂറിയ രോമാഞ്ചമേ
വന്നു ഞാൻ നിന്റെ ചാരെ
വർണ്ണരാജികൾ വീശിയുണർന്നാ സ്വപ്നം
വർണ്ണിക്കൂ കർണ്ണപീയൂഷമാകട്ടെ !
രാജീവലോചനം പിടഞ്ഞുണരട്ടെയീ
രാഗസന്ധ്യയിൽ ചൊടിയിണ വിരിയട്ടെ
മധുരം കിനിയും നാവുണർന്നൊന്നു
മൊഴിയൂ തവ രാഗനിർവൃതി
അറിയില്ലിനിയുമെന്ന ഭാവം
അകലട്ടെ , തരൂ നിൻ കരപങ്കജം
അതിലെ രാഗരേഖ വായിച്ചു
അണയ്ക്കട്ടെ മാറോടൊരിലെങ്കിലും
കവിളിലെ സിന്ദൂരം തൂത്തു, തീയാളുന്ന
കണ്ണിലെ രോഷത്തെ പടർത്തുവതെന്തേ
മൂകനായ് മുന്നിലിരുന്നിത്ര നേരം
മുഖമുയർത്തിയൊന്നു നോക്കിയില്ലിതു വരെ
അകലെയാകാശക്കോണിൽ സൂര്യബിംബം
അറിയാനെത്തി നോക്കുന്നു മൗന കാരണം
അവിവേകമെന്തെങ്കിലും...പറയൂ തോഴി
അറിയാതെയെങ്കിലും ഞാൻ ചെയ്തു പോയോ.
- താന്നിപ്പാടം ശശി -
തവ മാനസചോരനരികിൽ
പരിഭവം വിട്ടുരയ്ക്കൂ നിൻ കളമൊഴി
പകരമീ ചുടുചുംബനം ചൂടൂ
വസന്തങ്ങളിലൂറിയ രോമാഞ്ചമേ
വന്നു ഞാൻ നിന്റെ ചാരെ
വർണ്ണരാജികൾ വീശിയുണർന്നാ സ്വപ്നം
വർണ്ണിക്കൂ കർണ്ണപീയൂഷമാകട്ടെ !
രാജീവലോചനം പിടഞ്ഞുണരട്ടെയീ
രാഗസന്ധ്യയിൽ ചൊടിയിണ വിരിയട്ടെ
മധുരം കിനിയും നാവുണർന്നൊന്നു
മൊഴിയൂ തവ രാഗനിർവൃതി
അറിയില്ലിനിയുമെന്ന ഭാവം
അകലട്ടെ , തരൂ നിൻ കരപങ്കജം
അതിലെ രാഗരേഖ വായിച്ചു
അണയ്ക്കട്ടെ മാറോടൊരിലെങ്കിലും
കവിളിലെ സിന്ദൂരം തൂത്തു, തീയാളുന്ന
കണ്ണിലെ രോഷത്തെ പടർത്തുവതെന്തേ
മൂകനായ് മുന്നിലിരുന്നിത്ര നേരം
മുഖമുയർത്തിയൊന്നു നോക്കിയില്ലിതു വരെ
അകലെയാകാശക്കോണിൽ സൂര്യബിംബം
അറിയാനെത്തി നോക്കുന്നു മൗന കാരണം
അവിവേകമെന്തെങ്കിലും...പറയൂ തോഴി
അറിയാതെയെങ്കിലും ഞാൻ ചെയ്തു പോയോ.
- താന്നിപ്പാടം ശശി -
Comments
Post a Comment