കൊണ്ടുപോയി കൊടുക്കെടി കെട്ട്യോനിതു മീനും ചോറും
തണ്ടുകാട്ടി നടന്നിട്ടു കിട്ടിയതല്ലേ
വാഴത്തടപോലെ രണ്ടു കാലുകളും വെട്ടിയിട്ടാ
ചോരച്ചാലിൽച്ചവിട്ടിയ നെഞ്ചിൽപ്പതിക്കേ
ഉൾക്കൂട്ടിലെ കിളിയപ്പോൾ ഞെരങ്ങിയോ ബോധം പോയി
ചത്തപോലെ കണ്ടിട്ടാവാം തിരിച്ചുപോയി
ചോരവാർന്നു കിടന്നല്ലോ കൊണ്ടുപോകാനാരുണ്ടായി
നിലയ്ക്കൊക്കാ ഞങ്ങൾതന്നെ വേണ്ടിവന്നില്ലേ
സ്ത്രീധനത്തിൻ കുറവതു പറഞ്ഞിത്രകാലമവൻ
സ്വൈര്യമായിക്കഴിയുവാനനുവദിച്ചോ
തട്ടുംമുട്ടും നീയും കൊണ്ടു ആ വകയിലൊരുപാടു
കെട്ട്യോനായിപ്പോയെന്നോർത്തു സഹിച്ചതല്ലേ
തുന്നിച്ചേർത്തു കാലുരണ്ടും അന്നുതൊട്ടു ചെലവെല്ലാം
ഇല്ലായ്മയിലുണ്ടാക്കിയും ചെയ്തുപോരുന്നു
ഞെട്ടുപോയാലേതു കായും നേരെചോട്ടിൽ ചെന്നു വീഴും
അതിനൊരു മാറ്റമിന്നും കേട്ടിട്ടില്ലെങ്ങും.
--------------------------------
താന്നിപ്പാടം ശശി
-------------------------------------

Comments
Post a Comment