വേഷഭൂഷാദികളിൽ സമ്പന്ന, സംതൃപ്തയും വേറൊന്നു കണ്ടാൽ തീർന്നു, ഭ്രാന്തകല്പനയായി വേറിട്ട മനസ്സതും നാരിക്കു ലഭിക്കയാൽ വ്യാപാരമാവകയിൽ നാൾക്കുനാൾ വർദ്ധിക്കുന്നു പഠനക്ലാസ്സായാലും ബോറടിയാകും മുമ്പേ പതുക്കെ നിരീക്ഷണം വേലിക്കുപുറം ചാടും പറ്റില്ല ചിലർക്കതും, വന്നില്ല ചേരുംവണ്ണം പെണ്ണിനു നീരീക്ഷണം കൂടപ്പിറപ്പു തന്നെ ! വേഗത്തിലൊരുങ്ങണം ആവേശമാർന്നാൽപ്പോലും വേർപെടാൻ നോക്കുന്നേരം കണ്ണാടി നീരാളിയോ ! വേഷഭൂഷാദിയൊക്കെയഴകിൽ ചേർത്തുവെക്കും വേറൊരു മനസ്സുണ്ടോ നാരിമാർക്കുള്ളപോലെ ! ----------------------------- താന്നിപ്പാടം ശശി ------------------------------------