തൂമ്പയും തൂലികയു,മവയ്ക്കു വിഭവങ്ങൾ
വേണ്ടോളം നല്കാനുണ്ടോ മന്നിടം സ്വർഗ്ഗംതന്നെ
രണ്ടിനം സ്വന്തമാക്കി,യവയ്ക്കു ചേരുവയും
സ്വന്തമായുള്ളോരാണോ ഇന്ദ്രനു തുല്യർതന്നെ
ആത്മനിർവൃതിയുടെ ബാഷ്പരേണുക്കൾ ചൂടി
ആരെയും പുല്കീടുമ്പോൾ രോമാഞ്ചമവർക്കാവും
ഇത്രയും ധന്യമായ ജീവിതം മറ്റൊന്നുണ്ടോ
മേൽക്കുമേൽ കാംഷിക്കാനുമുത്തമമീ ജീവിതം
മണ്ണിനെ കീറിക്കൊണ്ടു വെളിച്ചം വീഴ്ത്തുവോരേ
വിണ്ണിലും നിങ്ങൾക്കില്ല സമരായ് മറ്റാരുമേ
കർഷകർ ജയിക്കട്ടെ ! ഒപ്പമെഴുത്തുകാരും
'കർഷകയെഴുത്തുകാർ ' നാൾക്കുനാൾ വിളങ്ങട്ടെ !
-------------------------------------
താന്നിപ്പാടം ശശി .
---

Comments
Post a Comment