ചുമന്നമണ്ണു തീർക്കുവോർക്കു മാർച്ചുചെയ്തു പോകുവാൻ
തടസ്സമേകി നീങ്ങണം ജനാധിപത്യവാദികൾ
മരിച്ചു,കൊന്നുവേണ്ട നാടു നന്മയിൽ പുലർന്നിടാൻ
മദിപ്പവർക്കുമാത്രമാണതിന്റെ നേട്ടമോർക്ക നാം
ജനിച്ചുമേനിയാർന്നവർക്കു ധർമ്മമുണ്ടു ചെയ്തിടാൻ
കുടുംബമാകെയാവഴിക്കു മോഹമതു തീർത്തിടും
വഴിക്കുകൊന്നു തള്ളുവോരുമോർക്കുകില്ല പാതകം
കൊലയ്ക്കു ശിക്ഷയെത്രയാട്ടെ കിട്ടിടാതെ തീരുമോ
നിണത്തെയോർത്തുനോക്കുമെങ്കിൽ ഒത്തുപോകുമാ നിണം
വിയർപ്പൊഴുക്കി വേലചെയ്തു ജീവനം ദ്വയത്തിനും
ഒരിക്കലെങ്കിലോർക്കണം വരുംവരായ്കയാകെയും
മദിപ്പവർക്കുമാത്രമായി കർമ്മ,മോർത്തു വേണ്ടയോ.
------------------------------
താന്നിപ്പാടം ശശി.
-------------------------------------

Comments
Post a Comment