മൃദുലകോമളം അമ്മതന്നിളം
കരതലത്തിലാ കുഞ്ഞു ശാന്തമായ്
കരയുമാക്കരൾ മന്ദഹാസയായ്
തിരിയുമാശ്രമം പാൽക്കുടത്തിനായ്
ഹൃദയഹാരിയായ് കൊഞ്ചുമമ്മയോ
ശമനമാക്കിടും കുഞ്ഞുശാഠ്യവും
നിപുണനായൊരാൾ കർമ്മമേകിടും
അതിവിശിഷ്ടമാം ശില്പമൊന്നുപോൽ
ധരണിതന്നിലീ ബന്ധമത്രയും
ഉപരിതന്നെയീ കാലമെങ്കിലും
അകിടിലൂറിടും പാലിനൊക്കുമോ
നിറമതേറ്റുവാൻ ഹൃദ്യമെങ്കിലും !
----------------------------
താന്നിപ്പാടം ശശി
-----------------------------------
കരതലത്തിലാ കുഞ്ഞു ശാന്തമായ്
കരയുമാക്കരൾ മന്ദഹാസയായ്
തിരിയുമാശ്രമം പാൽക്കുടത്തിനായ്
ഹൃദയഹാരിയായ് കൊഞ്ചുമമ്മയോ
ശമനമാക്കിടും കുഞ്ഞുശാഠ്യവും
നിപുണനായൊരാൾ കർമ്മമേകിടും
അതിവിശിഷ്ടമാം ശില്പമൊന്നുപോൽ
ധരണിതന്നിലീ ബന്ധമത്രയും
ഉപരിതന്നെയീ കാലമെങ്കിലും
അകിടിലൂറിടും പാലിനൊക്കുമോ
നിറമതേറ്റുവാൻ ഹൃദ്യമെങ്കിലും !
----------------------------
താന്നിപ്പാടം ശശി
-----------------------------------
Comments
Post a Comment