സങ്കല്പ വായുവിമാനത്തിലേറി ഞാൻ
എന്നും വരാറുണ്ട് ചാരെ
നീയുറങ്ങീടുമറയുടെ ജാലകം
വിരി നീക്കിക്കാട്ടുമെന്നെ
തൂവെള്ള വിരിപ്പിന്റെയോരത്തു ചേർന്നു
കാത്തുമടുത്തയുറക്കം
ചുണ്ടിലെ പരിഭവപ്പൂവതു വാടി
ചേർന്നുപതിഞ്ഞതും കാണും
ആ മുഗ്ദ്ധയൗവന സുന്ദര രൂപമെൻ
ആത്മാവിൽ രോമാഞ്ചമാകെ
നെഞ്ചുടൻ തേങ്ങുന്നു മിഴികളിലശ്രു
ചാലുകളാകുന്നു വേഗം.
---------------------------------------
താന്നിപ്പാടം ശശി.
------------------------------------------
എന്നും വരാറുണ്ട് ചാരെ
നീയുറങ്ങീടുമറയുടെ ജാലകം
വിരി നീക്കിക്കാട്ടുമെന്നെ
തൂവെള്ള വിരിപ്പിന്റെയോരത്തു ചേർന്നു
കാത്തുമടുത്തയുറക്കം
ചുണ്ടിലെ പരിഭവപ്പൂവതു വാടി
ചേർന്നുപതിഞ്ഞതും കാണും
ആ മുഗ്ദ്ധയൗവന സുന്ദര രൂപമെൻ
ആത്മാവിൽ രോമാഞ്ചമാകെ
നെഞ്ചുടൻ തേങ്ങുന്നു മിഴികളിലശ്രു
ചാലുകളാകുന്നു വേഗം.
---------------------------------------
താന്നിപ്പാടം ശശി.
------------------------------------------
Comments
Post a Comment