എന്തെന്നറിയാത്ത നൊമ്പരം തീർക്കുന്ന
ആലസ്യമാകുമോ പ്രേമം
സങ്കോചമേറിപ്പറയാൻ മടിക്കുന്ന
സങ്കല്പമാകുമോ പ്രേമം
(എന്തെന്നറിയാത്ത.....
സ്വപ്നത്തിൻ ഭാണ്ഡം തുറന്നിട്ടു നോക്കുന്ന
ജിജ്ഞാസയാകുമോ പ്രേമം
ആർത്തുല്ലസിച്ചെത്തി കോരിത്തരിപ്പായ
ചാറ്റൽമഴയാണോ പ്രേമം
(എന്തെന്നറിയാത്ത......
ഏതെന്നു കാട്ടാതെയുള്ളിൽ ത്രസിക്കുന്ന
ആനന്ദമാകുമോ പ്രേമം
പേരെന്തുമാകട്ടെ ! യാകെത്തരിപ്പിച്ച
ലോലവികാരമീ പ്രേമം !
(എന്തെന്നറിയാത്ത......
------------------------------------------
താന്നിപ്പാടം ശശി
-------------------------------------------
ആലസ്യമാകുമോ പ്രേമം
സങ്കോചമേറിപ്പറയാൻ മടിക്കുന്ന
സങ്കല്പമാകുമോ പ്രേമം
(എന്തെന്നറിയാത്ത.....
സ്വപ്നത്തിൻ ഭാണ്ഡം തുറന്നിട്ടു നോക്കുന്ന
ജിജ്ഞാസയാകുമോ പ്രേമം
ആർത്തുല്ലസിച്ചെത്തി കോരിത്തരിപ്പായ
ചാറ്റൽമഴയാണോ പ്രേമം
(എന്തെന്നറിയാത്ത......
ഏതെന്നു കാട്ടാതെയുള്ളിൽ ത്രസിക്കുന്ന
ആനന്ദമാകുമോ പ്രേമം
പേരെന്തുമാകട്ടെ ! യാകെത്തരിപ്പിച്ച
ലോലവികാരമീ പ്രേമം !
(എന്തെന്നറിയാത്ത......
------------------------------------------
താന്നിപ്പാടം ശശി
-------------------------------------------
Comments
Post a Comment