മഞ്ഞിൽ കുളിക്കുന്ന ക്രിസ്തുമസ് രാവേ
പുതമുണ്ട് ചുറ്റാൻ നീ ഒരുങ്ങുന്നുവോ
പാതിരാകുർബ്ബാന കൂടുവാൻ ഞങ്ങളീ
പാതയിലൂടെ നടന്നിടുമ്പോൾ..
(മഞ്ഞിൽ.....)
പാലൊളിച്ചന്ദ്രിക തൂവും വെളിച്ചത്തിൽ
നീയെത്ര സുന്ദരിയായിടുന്നു
നാളത്തെപ്പകലിനെ ഉന്മേഷമാക്കുവാൻ
നീയെത്ര സൗഹൃദം ചൊരിഞ്ഞിടുന്നു
(മഞ്ഞിൽ....)
അയല്ക്കാരനായുള്ളോൻ നീതന്നെയെന്ന്
നമ്മിലറിവായ് പതിപ്പിച്ചവൻ
ഭൂജാതനായ ദിനമല്ലോ നാളെ
ക്രിസ്തുമസ്, ക്രിസ്തുമസ് നാളെയല്ലോ.
(മഞ്ഞിൽ.....)
----------------------------------------
താന്നിപ്പാടം ശശി.
--------------------------------------------
പുതമുണ്ട് ചുറ്റാൻ നീ ഒരുങ്ങുന്നുവോ
പാതിരാകുർബ്ബാന കൂടുവാൻ ഞങ്ങളീ
പാതയിലൂടെ നടന്നിടുമ്പോൾ..
(മഞ്ഞിൽ.....)
പാലൊളിച്ചന്ദ്രിക തൂവും വെളിച്ചത്തിൽ
നീയെത്ര സുന്ദരിയായിടുന്നു
നാളത്തെപ്പകലിനെ ഉന്മേഷമാക്കുവാൻ
നീയെത്ര സൗഹൃദം ചൊരിഞ്ഞിടുന്നു
(മഞ്ഞിൽ....)
അയല്ക്കാരനായുള്ളോൻ നീതന്നെയെന്ന്
നമ്മിലറിവായ് പതിപ്പിച്ചവൻ
ഭൂജാതനായ ദിനമല്ലോ നാളെ
ക്രിസ്തുമസ്, ക്രിസ്തുമസ് നാളെയല്ലോ.
(മഞ്ഞിൽ.....)
----------------------------------------
താന്നിപ്പാടം ശശി.
--------------------------------------------
Comments
Post a Comment