Skip to main content

Posts

Showing posts from July, 2016

കഥ....... വിവാഹ സമ്മാനം.

     വിവാഹ ജീവിതത്തിന്റെ ആദ്യ നാളുകളിൽ ആയിരുന്നു അയാൾ. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു വളരെ ദൂരെയുള്ള പഴയ സുഹൃത്തിന്റെ വീട് തേടിപ്പിടിച്ചുള്ള വരവ്. പ്രാഥമിക ക്ഷേമാന്വേഷണങ്ങൾ പരസ്പരം നടത്തിക്കഴിഞ്ഞ ശേഷം അപ്പോൾ അവിടെ ചെല്ലാനുള്ള കാരണവും പറഞ്ഞു. ' രേണുക ഒരു സമ്മാനം ഏല്പിച്ചിരുന്നു. അത് തരാനും കൂടിയാണ് ഞാൻ വന്നത് '  കേട്ടപാടെ അയാളുടെ മുഖം മ്ളാനമായെങ്കിലും അത് മറച്ചു പിടിച്ച് ഒരു കുറ്റബോധം അലട്ടും പോലെ അയാൾ പറഞ്ഞു. ' തിരക്കിനിടയിൽ രേണുകയേയും ക്ഷണിക്കാൻ മറന്നു.' ' സാരമില്ല ' . ആഗതൻ സമാധാനിപ്പിക്കും മട്ടിൽ പറഞ്ഞു. ' അതിന്റെ പേരിൽ ഇനിയുമൊരു പരിഭവം അവൾ പറയില്ല.' ആഗതൻ സമ്മാനപ്പൊതി നീട്ടി.        പായ്ക്കറ്റിൽ നിന്നും പിച്ചളയിൽ നിർമ്മിച്ച സ്ത്രീ രൂപം എടുത്തു പൊക്കി അയാൾ ആഹ്ളാദത്തോടെ പറഞ്ഞു. ' വളരെ നന്നായിരിക്കുന്നു. എനിക്ക് ഇത് വളരെ ഇഷ്ടപ്പെട്ടെന്ന് രേണുകയോടു പറയണം.' ആഗതൻ മിണ്ടിയില്ല. ' ഒരു പ്രത്യേക സാഹചര്യത്തിൽ അവളെ വേദനിപ്പിക്കേണ്ടി വന്നെങ്കിലും അവൾ എന്റെ മനസ്സിൽ എന്നും ഉണ്ടാകും.' ' ഇനി അതൊക്കെ പറഞ്ഞിട്ട് എന്തു കാര്യ...

കഥ...... ശാന്തിയിലേക്ക് വഴിമാറിയ യാത്ര.

     ദൂരെ ആകാശവും ഭൂമിയും ഒട്ടി നില്ക്കുന്ന പോലെയുള്ള രേഖയിൽ സൂര്യൻ കൂടുതൽ ചുമപ്പാർന്നു കഴിഞ്ഞിരുന്നു. പൊരുതി വീണ് ഒടുവിൽ വീരമൃത്യു വരിക്കുകയാണ്. വിജയം കണ്ട ഇരുളാണ് ചുറ്റും. അവശേഷിച്ചിട്ടുള്ള ഒാരോ സൂര്യകിരണവും തല്ലിക്കെടുത്താനുള്ള ആവേശമാണ് ഇപ്പോഴും അവിടെ.      ' തോൽവിയുടെ നിറമാണോ രക്തവർണ്ണം ' അയാൾ സംശയിച്ചപ്പോൾ അല്ലെന്നു പ്രഭാവതി പറഞ്ഞു. കടൽച്ചിറയിൽ നിന്നും അടർന്നു കിടന്നിരുന്ന കല്ലിൽ ഇരിക്കുകയായിരുന്നു അവർ.      ' ഉദയങ്ങൾക്കൊക്കെ അസ്തമയങ്ങളുമില്ലേ ' പ്രഭാവതി എറിഞ്ഞുു കൊടുത്ത കച്ചിത്തുരുമ്പി ൽ അയാൾ വെറുതെ പിടിച്ചു കിടന്നു. ഒരാശ്വാസം. അയാളിൽ നിന്നും ഉതിർന്ന നിശ്വാസം പ്രഭാവതി അറിയും മുമ്പു തന്നെ കാറ്റലകൾ അത് കൊണ്ടു പോയി. പിന്നെയും മൂകമാകുന്ന നിമിഷങ്ങളെ കടലല ശബ്ദം പിളർക്കുന്നത് അയാൾ ഇത്തിരി നേരം കൂടി കേട്ടിരുന്നു.അസ്വസഥകൾ വീണ്ടും കാർന്നു തിന്നാൻ തുടങ്ങിയപ്പോൾ ഇരിപ്പു മതിയാക്കി എഴുന്നേറ്റു.      ' ഇപ്പോ നോക്കൂ പ്രഭാവതി. അയാൾ ഭാര്യയുടെ നേരെ തിരിഞ്ഞു പറഞ്ഞു. ' കടലിനും കരയ്ക്കും എല്ലാ വസ്തുക്കൾക്കും ഒരേ നിറം. ഇരുട്ടിന്റെ നിറം. ...

കഥ......ആശങ്കകൾ വളരുമ്പോൾ

     ആശങ്കകൾ ഉള്ളിൽ ഒതുക്കി അയാൾ കാത്തിരുന്നു. വന്നിട്ട് ഏഴ് മണിക്കൂർ കഴിഞ്ഞിരിക്കുന്നു. ഒാരോ തവണയും കുട്ടികളുടെ പേരുകൾ വിളിക്കുമ്പോൾ അയാളും അടുത്തേക്ക് ചെല്ലും. കോഴ്സിന്റെ പേരു പറഞ്ഞിട്ടാണ് വിളിക്കുന്നതെങ്കിലും ഇടയ്ക്ക് മകളുടെ കോഴ്സും ചേർത്ത് വിളിച്ചാലോ എന്ന ഭയമായിരുന്നു അയാൾക്ക്. വിളിച്ചപ്പോൾ ഉണ്ടായിരുന്നില്ലെന്നും പറഞ്ഞ് സീറ്റ് മറ്റാർക്കെങ്കിലും കൊടുത്താലോ.      ഇനിയും എത്ര സമയം കൂടി ഇരിക്കണമോ എന്തോ. അയാൾ അസ്വസ്ഥനും ക്ഷീണിതനുമായി കഴിഞ്ഞിരുന്നു. കിട്ടിയ ഇടവേളയിൽ കാന്റീനിൽ നിന്നും ഉച്ചഭക്ഷണമെങ്കിലും കഴിക്കാമായിരുന്നു. മടിഞ്ഞു. മകൾക്ക് എന്തെങ്കിലും കഴിക്കാൻ ഒട്ടും താല്പര്യമില്ലായിരുന്നു. അവൾ കഴിക്കാതെ എങ്ങനെ കഴിക്കും.      വയറിന്റെ കാളലും അസ്വസ്ഥതയോട് ചേർന്നപ്പോൾ അയാൾക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി. അഡ്മിഷന്റെ സമയത്തു തന്നെ വേണ്ടപ്പെട്ട രേഖകളും ഉണ്ടായിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു. അത് എങ്ങനെ. സർട്ടിഫിക്കറ്റു വിതരണം അതിനിടയിൽ ഉണ്ടായില്ലല്ലോ.      അന്ന് രേഖകൾ ഹാജരാക്കാത്തവരുടെ സർട്ടിഫിക്കറ്റു പരിശോധനയാണ് ഇപ്പോൾ നടക്കുന...