Skip to main content

കഥ...... ശാന്തിയിലേക്ക് വഴിമാറിയ യാത്ര.

     ദൂരെ ആകാശവും ഭൂമിയും ഒട്ടി നില്ക്കുന്ന പോലെയുള്ള രേഖയിൽ സൂര്യൻ കൂടുതൽ ചുമപ്പാർന്നു കഴിഞ്ഞിരുന്നു. പൊരുതി വീണ് ഒടുവിൽ വീരമൃത്യു വരിക്കുകയാണ്. വിജയം കണ്ട ഇരുളാണ് ചുറ്റും. അവശേഷിച്ചിട്ടുള്ള ഒാരോ സൂര്യകിരണവും തല്ലിക്കെടുത്താനുള്ള ആവേശമാണ് ഇപ്പോഴും അവിടെ.
     ' തോൽവിയുടെ നിറമാണോ രക്തവർണ്ണം '
അയാൾ സംശയിച്ചപ്പോൾ അല്ലെന്നു പ്രഭാവതി പറഞ്ഞു. കടൽച്ചിറയിൽ നിന്നും അടർന്നു കിടന്നിരുന്ന കല്ലിൽ ഇരിക്കുകയായിരുന്നു അവർ.
     ' ഉദയങ്ങൾക്കൊക്കെ അസ്തമയങ്ങളുമില്ലേ '
പ്രഭാവതി എറിഞ്ഞുു കൊടുത്ത കച്ചിത്തുരുമ്പി ൽ അയാൾ വെറുതെ പിടിച്ചു കിടന്നു. ഒരാശ്വാസം. അയാളിൽ നിന്നും ഉതിർന്ന നിശ്വാസം പ്രഭാവതി അറിയും മുമ്പു തന്നെ കാറ്റലകൾ അത് കൊണ്ടു പോയി. പിന്നെയും മൂകമാകുന്ന നിമിഷങ്ങളെ കടലല ശബ്ദം പിളർക്കുന്നത് അയാൾ ഇത്തിരി നേരം കൂടി കേട്ടിരുന്നു.അസ്വസഥകൾ വീണ്ടും കാർന്നു തിന്നാൻ തുടങ്ങിയപ്പോൾ ഇരിപ്പു മതിയാക്കി എഴുന്നേറ്റു.
     ' ഇപ്പോ നോക്കൂ പ്രഭാവതി. അയാൾ ഭാര്യയുടെ നേരെ തിരിഞ്ഞു പറഞ്ഞു.
' കടലിനും കരയ്ക്കും എല്ലാ വസ്തുക്കൾക്കും ഒരേ നിറം. ഇരുട്ടിന്റെ നിറം. അഴിമതിയും ഇങ്ങനെ തന്നെയാണ്. അത് പടർന്നാൽ നേതാക്കൾക്കും പ്രവർത്തകർക്കും ഒരേ നിറമാകും. പിന്നെ അഴിമതിയ്ക്കെതിരെ ശബ്ദിക്കുന്നവൻ സന്തം പാർട്ടിക്കാരനായാൽപ്പോലും ശത്രുവാകും. അവനെ നിശ്ശബ്ദനാക്കാൻ ആവും പിന്നെയുള്ള ശ്രമം. ഒാ...പ്രഭാവതി. സൂക്ഷിച്ച്...'
കല്ലിൽ കയറി ഇറങ്ങുമ്പോൾ കാൽ ഇടറിയത് കണ്ട് അയാൾ പറഞ്ഞു.
     സൂക്ഷിക്കണമെന്ന് എപ്പോഴും പറയാറുള്ളത് താനല്ലേയെന്ന് പ്രഭാവതിക്ക് ചോദിക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷേ ചോദിച്ചില്ല. ആ മനസ്സ് നിറയെ കോരിയിടപ്പെട്ട കനലാണ്. അധികാരസ്ഥാനത്തു നിന്നും അപമാനിച്ച് ഇറക്കിയതിന്റെ നീറ്റലാണ്.
     അതൊന്നു തണുപ്പിക്കണം. സ്ത്രീകളെ കൊണ്ട് ചതിക്കുഴികൾ നിർമ്മിക്കുന്ന  അധമ ശക്തികളെ കരുതിയിരിക്കണം.  രാഷ്ട്രീയ പ്രതിയോഗികളെ വീഴ്ത്താൻ ഇത്തരക്കാർക്ക് അറിയുന്ന എളുപ്പമാർഗ്ഗം അതാണ്. ശൃംഗാരത്തിൽ അയഞ്ഞ സമീപനമുള്ളവർ അവരുടെ പണി എളുപ്പമാക്കും. ആര് കേൾക്കാൻ.
തന്റെ പ്രസ്ഥാനം തന്നെ ചതിക്കില്ലെന്ന ഉ
റച്ച വിശ്വാസമായിരുന്നു. ആ സ്ത്രീ മാത്രം മൗനിയായി. ചതിയിൽ പെടുത്താൻ കൂട്ടു നിന്നതിന്റെ ആത്മനിന്ദ അവർ അനുഭവിച്ചിരുന്നോ.
     ' പോലീസ് മർദ്ദനവും  ഗുണ്ടാമർദ്ദനവുമൊന്നും ഏറ്റപ്പോൾ തോന്നാത്ത വേദനയാണ്  ഇപ്പോൾ.....മനസ്സിന്.....'
     ' സമാധാനിക്കൂ..'
' നാളെ ഉണ്ടാകാൻ പോകുന്ന കമ്മിറ്റി തീരുമാനം എന്തായിരിക്കുമെന്ന് എനിക്കറിയാം. '
     ' സമാധാനിക്കൂ...'
പ്രഭാവതി പിന്നെയും പറഞ്ഞു. കനൽ വീണ്ടും ഊതിത്തെളിയുകയാണോ. പ്രഭാവതി ചേർന്നു നടന്നു. അവർ അപ്പോൾ രണ്ടുവിളക്കു തൂണുകൾയ്ക്കിടയിലെ ഇരുട്ടിലായിരുന്നു.
 പ്രഭാവതി ആ കരതലം ആദ്യ കാലത്തെന്ന പോലെ ഗ്രഹിച്ചു. അത് സാവകാശം ഉയർത്തിക്കൊണ്ടു വന്ന് അവരുടെ ചുണ്ടിൽ അമർത്തി.
     ' മറക്കൂ... എല്ലാം മറക്കണം...'
അത് പറയുമ്പോൾ ഇടറാതെ പ്രഭാവതി തേങ്ങൽ ഒതുക്കി.
     ' എങ്ങനെ... ഇതുവരെ നെഞ്ചോട് ചേർത്തു പിടിച്ച കൊടി അവർ നാളെ പിടിച്ചു വാങ്ങുകയല്ലേ..എങ്ങനെ ഞാൻ ആശ്വസിക്കും.'
അയാൾ വീണ്ടും മൗനത്തിലേക്ക് മടങ്ങി. അവിടെയും സംഘർഷം തിങ്ങി മൗനം തകർന്ന് അയാൾ പിറുപിറുത്തു
     ' നാളത്തെ പ്രഭാതം ഞാൻ കാണാതെ പോയെങ്കിൽ.....'
പ്രഭാവതി ഉറക്കെ ഉറക്കെ തേങ്ങി. അവർ രണ്ടു പേരും അപ്പോഴും ഇരുട്ടിൽ തന്നെ ആയിരുന്നു. വെളിച്ചത്തിലേക്ക് നടന്നടുക്കാൻ കഴിയാതെ അവർ അവിടെ തനിച്ചായി.
വാ പിളർന്ന് ഒരു കറുത്ത ഭീകര ജീവിയെപ്പോലെ കടൽ അപ്പോൾ ആക്രോശിച്ചു കൊണ്ടിരുന്നു.ഒടുവിൽ ആക്രോശം പുറത്താണെന്നും അകം ശാന്തമാണെന്നും അവർ തിരിച്ചറിയുമ്പോൾ കടൽ തീരം വിജനമായിരുന്നു.
               ---------------------------
      താന്നിപ്പാടം ശശി.
-----------------------
     

Comments

Popular posts from this blog

കവിത..... വള്ളംകളി

എന്തുവേണമെന്ന ചിന്തയുള്ളിലാകെപ്പടരവേ ചിന്തിച്ചോരത്തണൽ കണ്ടു കയറിനിന്നു കായലോളം തള്ളുന്നുണ്ട്,അതിനൊപ്പം ജനങ്ങളും കരളപ്പോളാവേശത്താൽ നിറഞ്ഞുനിന്നു പോകവേണമെന്ന ചിന്ത മറന്നുപോയ്  തരിച്ചു ഞാൻ വാകമരത്തണൽ ചൂടി ലയിച്ചു നില്ക്കേ ദൂരെദിക്കിൽ നിന്നു വന്ന ഒരുത്തനെന്നുള്ള ചിന്ത പാരവശ്യം കൂട്ടാൻ പെട്ടെന്നിടയ്ക്കു വന്നു ഇരുട്ടുകുത്തികളപ്പോൾ മിന്നലായി പാഞ്ഞുപോയി കരുത്തനെയറിയാതെ മിഴികൾമങ്ങി തിരിഞ്ഞൊന്നു നോക്കുമ്പോഴോ വരുന്നുണ്ട് വീണ്ടും നിര തരിപ്പിലാ ഭേദം കാണാൻ കഴിഞ്ഞുമില്ല സഞ്ചിയിലെ മത്സ്യഭാരം മണക്കുന്നു ബോദ്ധ്യമായി സൽക്കാരത്തിനുള്ളതിനി വേറെ വാങ്ങണം വേണ്ടായെന്നു ചിന്തിച്ചു ഞാൻ മടിഞ്ഞെത്തി കുടുങ്ങിപ്പോയ് വേണ്ടാത്തിനമായിപ്പോയി മത്സ്യഭാരവും.                     ----------------------------------             താന്നിപ്പാടം ശശി -------------------------------------------

കവിത...... ആത്മനൊമ്പരം

കൊണ്ടുപോയി കൊടുക്കെടി കെട്ട്യോനിതു മീനും ചോറും തണ്ടുകാട്ടി നടന്നിട്ടു കിട്ടിയതല്ലേ വാഴത്തടപോലെ രണ്ടു കാലുകളും വെട്ടിയിട്ടാ ചോരച്ചാലിൽച്ചവിട്ടിയ നെഞ്ചിൽപ്പതിക്കേ ഉൾക്കൂട്ടിലെ കിളിയപ്പോൾ ഞെരങ്ങിയോ ബോധം പോയി ചത്തപോലെ കണ്ടിട്ടാവാം തിരിച്ചുപോയി ചോരവാർന്നു കിടന്നല്ലോ കൊണ്ടുപോകാനാരുണ്ടായി നിലയ്ക്കൊക്കാ ഞങ്ങൾതന്നെ വേണ്ടിവന്നില്ലേ സ്ത്രീധനത്തിൻ കുറവതു പറഞ്ഞിത്രകാലമവൻ സ്വൈര്യമായിക്കഴിയുവാനനുവദിച്ചോ തട്ടുംമുട്ടും നീയും കൊണ്ടു ആ വകയിലൊരുപാടു കെട്ട്യോനായിപ്പോയെന്നോർത്തു സഹിച്ചതല്ലേ തുന്നിച്ചേർത്തു കാലുരണ്ടും അന്നുതൊട്ടു ചെലവെല്ലാം ഇല്ലായ്മയിലുണ്ടാക്കിയും ചെയ്തുപോരുന്നു ഞെട്ടുപോയാലേതു കായും നേരെചോട്ടിൽ ചെന്നു വീഴും അതിനൊരു മാറ്റമിന്നും കേട്ടിട്ടില്ലെങ്ങും.                                         --------------------------------          താന്നിപ്പാടം ശശി -------------------------------------

കന്നിഗർഭം

പണ്ടുപണ്ടിപ്രകാരം പറഞ്ഞുവോ ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം നാട്ടുപാതയിൽ നാം പണ്ട് നിന്നിട്ടാ സ്വപ്നലോകം പണിഞ്ഞിടും നാളിലോ ഇഷ്ടപ്രേയസ്സീ നീയെന്റെ ചാരത്ത് ആത്മരോമാഞ്ചമേകുന്ന വേളയിൽ വാക്കുചൊല്ലാത്തതാകട്ടെയെങ്കിലും മോഹം സാധിപ്പതുണ്ടെന്നു ബോദ്ധ്യമായ് ചൊല്ലൂ നിന്നിഷ്ടമേതെന്നു നിർഭയം ശങ്ക വേണ്ടാ പറഞ്ഞീടണം പ്രിയേ.. ' എങ്കിൽ കേൾക്കന്റെ ജീവന്റെ വെട്ടമേ' കൊഞ്ചും കുഞ്ഞായി ചെമ്മേ മൊഴിഞ്ഞവൾ നല്ല നെയ്യുള്ള പോത്തിന്റിറച്ചിയും ഉപ്പിൽ മുക്കാൻ പുളിക്കുന്ന മാങ്ങയും അറ്റം പല്ലാൽ കടിച്ചിട്ടു മോന്തുവാൻ നെല്ല് പാലുള്ള പാകത്തിലേകണം.                      --------------------------------------                താന്നിപ്പാടം ശശി ----------------------------------------------