ആശങ്കകൾ ഉള്ളിൽ ഒതുക്കി അയാൾ കാത്തിരുന്നു. വന്നിട്ട് ഏഴ് മണിക്കൂർ കഴിഞ്ഞിരിക്കുന്നു.
ഒാരോ തവണയും കുട്ടികളുടെ പേരുകൾ വിളിക്കുമ്പോൾ അയാളും അടുത്തേക്ക് ചെല്ലും. കോഴ്സിന്റെ പേരു പറഞ്ഞിട്ടാണ് വിളിക്കുന്നതെങ്കിലും ഇടയ്ക്ക് മകളുടെ കോഴ്സും ചേർത്ത് വിളിച്ചാലോ എന്ന ഭയമായിരുന്നു അയാൾക്ക്. വിളിച്ചപ്പോൾ ഉണ്ടായിരുന്നില്ലെന്നും പറഞ്ഞ് സീറ്റ് മറ്റാർക്കെങ്കിലും കൊടുത്താലോ.
ഇനിയും എത്ര സമയം കൂടി ഇരിക്കണമോ എന്തോ. അയാൾ അസ്വസ്ഥനും ക്ഷീണിതനുമായി കഴിഞ്ഞിരുന്നു. കിട്ടിയ ഇടവേളയിൽ കാന്റീനിൽ നിന്നും ഉച്ചഭക്ഷണമെങ്കിലും കഴിക്കാമായിരുന്നു. മടിഞ്ഞു. മകൾക്ക് എന്തെങ്കിലും കഴിക്കാൻ ഒട്ടും താല്പര്യമില്ലായിരുന്നു. അവൾ കഴിക്കാതെ എങ്ങനെ കഴിക്കും.
വയറിന്റെ കാളലും അസ്വസ്ഥതയോട് ചേർന്നപ്പോൾ അയാൾക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി. അഡ്മിഷന്റെ സമയത്തു തന്നെ വേണ്ടപ്പെട്ട രേഖകളും ഉണ്ടായിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു. അത് എങ്ങനെ. സർട്ടിഫിക്കറ്റു വിതരണം അതിനിടയിൽ ഉണ്ടായില്ലല്ലോ.
അന്ന് രേഖകൾ ഹാജരാക്കാത്തവരുടെ സർട്ടിഫിക്കറ്റു പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. അവർക്ക് എല്ലാവർക്കും കൂടി ഒരു ദിവസം നിശ്ചയിച്ചിരിക്കുന്നു. ഇന്ന് പതിനൊന്നു മണിക്കു മുമ്പ് ഹാജരാക്കിയിരിക്കണം അതായിരുന്നു ശാസനം. ഇല്ലെങ്കിൽ സീറ്റ് അടുത്ത ആൾക്ക് പോകും നേരം വെളുത്തു തുടങ്ങും മുമ്പ് തന്നെ ദൂരെയുള്ള നഗരത്തിലേക്ക് വണ്ടി കയറിയത് അതു കൊണ്ടാണ്. എന്നിട്ട് ഇപ്പോൾ...
സ്വയംഭരണധികാരമുള്ള കോളേജാണ്. ഒൗപചാരികമായ പ്രഖ്യാപനം നടക്കാനിരിക്കുന്നതേയുള്ളൂ. ഒരു പുതിയ അനുഭവം. അത് പൂർണ്ണമായും ഉൾക്കൊള്ളാൻ ഇനിയും അയാൾക്ക് ആയിട്ടില്ല. ബിരുദവുമായി മകൾ പുറത്തിറങ്ങുമ്പോൾ അതിന് കിട്ടുന്ന വിലയിൽ വല്ല കുറവും ഉണ്ടാകുമോ. അയാൾ ഇടപെട്ടവരിൽ ഒരാൾക്കും ആ ആശങ്ക കണ്ടില്ല. ഒരു സീറ്റ് കിട്ടിയല്ലോ എന്ന ആശ്വാസം മാത്രമായിരുന്നു അവർക്ക്.
---------------------------
താന്നിപ്പാടം ശശി.
--------------------------

Comments
Post a Comment