കുളിരുകോരിടും കുഞ്ഞുകേളികൾ
മലിനമായൊരാ ദുഷ്ടചിന്തയും
കഠിനചിത്തവും കോപമൊക്കെയും
ഉരുകിടുന്നൊരാ വെണ്ണയാക്കിടും
ചിരിപൊഴിക്കുമാ കുഞ്ഞിളന്തളിർ -
ച്ചൊടിയിലൂറിടും തേൻകണങ്ങളോ
ചരട് പാറിടും കാറ്റിലെന്നപോൽ
ഒഴുകി നീണ്ടിടും താരുമേനിയിൽ
വിരലുചേർത്തുടൻ മുഷ്ടിയാട്ടിടും
അമിതവേഗമാ ആട്ടിനേകിടും
ഒലി കൊടുത്തിടും താളമൊപ്പിച്ചും
തരളമാക്കിടും ഏത് ചിത്തവും.
------------------------------
താന്നിപ്പാടം ശശി
--------------------------------------
മലിനമായൊരാ ദുഷ്ടചിന്തയും
കഠിനചിത്തവും കോപമൊക്കെയും
ഉരുകിടുന്നൊരാ വെണ്ണയാക്കിടും
ചിരിപൊഴിക്കുമാ കുഞ്ഞിളന്തളിർ -
ച്ചൊടിയിലൂറിടും തേൻകണങ്ങളോ
ചരട് പാറിടും കാറ്റിലെന്നപോൽ
ഒഴുകി നീണ്ടിടും താരുമേനിയിൽ
വിരലുചേർത്തുടൻ മുഷ്ടിയാട്ടിടും
അമിതവേഗമാ ആട്ടിനേകിടും
ഒലി കൊടുത്തിടും താളമൊപ്പിച്ചും
തരളമാക്കിടും ഏത് ചിത്തവും.
------------------------------
താന്നിപ്പാടം ശശി
--------------------------------------
Comments
Post a Comment