പറയാനുള്ളതു വായിൽ വന്നാൽ
തിരയാനുള്ളതു തിരയുക വേണ്ടേ
നമ്മുടെ നായകരായവരൊന്നും
അതിനൊരു നേരം കാണുന്നില്ല
വായിൽ തോന്നിയാൽ കോതയ്ക്കുണ്ടോ
വകതിരിവെന്നൊരു സാധനമുള്ളിൽ
കൈയടി നേടാൻ കഴിയുന്നെങ്കിൽ
കൈയോടവയെ വാരിത്തൂവും
വിദ്വാന്മാരിലുമുണ്ടീ വകകൾ
വായ തുറന്നാൽ വിദ്യ മടങ്ങും
ആളൊരു വിദ്വാനാണെന്നൊരുവൻ
അറിയാൻവേണ്ടി പറഞ്ഞാ,ലേശാ
നല്ലൊരു രൂപം വേഷവുമിണങ്ങും
മാന്യത തൊട്ടങ്ങെടുക്കാം വേഗം
വായ തുറന്നാൽ തീർന്നു നമ്മുടെ
മ്ലാനത മൊത്തം മുഖമങ്ങണിയും
സഭ്യത എന്തെന്നറിയാത്തോരുടെ
ലഭ്യത നാട്ടിൽ കുറയില്ലെന്നും
ഒത്തുനടക്കാനാവില്ലെങ്കിൽ
ചത്തുകിടക്കുകതന്നെവേണ്ടൂ.
----------------------------
താന്നിപ്പാടം ശശി
-----------------------------------------
തിരയാനുള്ളതു തിരയുക വേണ്ടേ
നമ്മുടെ നായകരായവരൊന്നും
അതിനൊരു നേരം കാണുന്നില്ല
വായിൽ തോന്നിയാൽ കോതയ്ക്കുണ്ടോ
വകതിരിവെന്നൊരു സാധനമുള്ളിൽ
കൈയടി നേടാൻ കഴിയുന്നെങ്കിൽ
കൈയോടവയെ വാരിത്തൂവും
വിദ്വാന്മാരിലുമുണ്ടീ വകകൾ
വായ തുറന്നാൽ വിദ്യ മടങ്ങും
ആളൊരു വിദ്വാനാണെന്നൊരുവൻ
അറിയാൻവേണ്ടി പറഞ്ഞാ,ലേശാ
നല്ലൊരു രൂപം വേഷവുമിണങ്ങും
മാന്യത തൊട്ടങ്ങെടുക്കാം വേഗം
വായ തുറന്നാൽ തീർന്നു നമ്മുടെ
മ്ലാനത മൊത്തം മുഖമങ്ങണിയും
സഭ്യത എന്തെന്നറിയാത്തോരുടെ
ലഭ്യത നാട്ടിൽ കുറയില്ലെന്നും
ഒത്തുനടക്കാനാവില്ലെങ്കിൽ
ചത്തുകിടക്കുകതന്നെവേണ്ടൂ.
----------------------------
താന്നിപ്പാടം ശശി
-----------------------------------------
Comments
Post a Comment