പാതവക്കിൽ തണലറ്റു നില്ക്കുന്നു
പാതി വെന്തൊരു പാഴ്മര ഭീമൻ
പഥികരായവർ എത്രയോ നെടുവീർപ്പ്
പടുപടായെന്നു വിട്ടങ്ങു നിന്നിടം !
ഏസി മൂളുന്ന വാഹനം കിടപ്പുണ്ട്
ഏറിയാലിരുപത് തികയാത്ത പയ്യനും
ഫോണിലെന്തോ കണ്ടു രസിക്കുന്നു
പതുപതുത്ത സീറ്റിൽ ചാഞ്ഞവൻ
വയൽത്തടംപോലെ ചുണ്ടു വരണ്ടു
ഇറ്റു വെള്ളം കുടിക്കുവാനായെങ്കിൽ
നോട്ടം നീളെ നീണ്ടങ്ങ്, കണ്ടൊന്ന്
വെയിലു താണ്ടണം ,കടയുണ്ട് ദൂരയായ്
പണ്ടീ വഴിയോരം നീളെ കശുമാവിൻ
നിരകളായിരുന്നന്നങ്ങിരുവശം
പഴുത്ത മാങ്ങകൾ നല്ലോണം തുടച്ചിട്ട്
ചവച്ചു നീരിറക്കുന്നതതോർത്തയാൾ
കാലം മാറി, നാടിതും മാറിപ്പോയ്
കായലായി റോഡിതു വീതിയിൽ
ഭാരവണ്ടികളിരച്ചു കടന്നുപോയ്
ഭാരമായിരുന്നയാൾ വഴിവക്കിൽ.
------------------------------------
താന്നിപ്പാടം ശശി
--------------------------------------------
പാതി വെന്തൊരു പാഴ്മര ഭീമൻ
പഥികരായവർ എത്രയോ നെടുവീർപ്പ്
പടുപടായെന്നു വിട്ടങ്ങു നിന്നിടം !
ഏസി മൂളുന്ന വാഹനം കിടപ്പുണ്ട്
ഏറിയാലിരുപത് തികയാത്ത പയ്യനും
ഫോണിലെന്തോ കണ്ടു രസിക്കുന്നു
പതുപതുത്ത സീറ്റിൽ ചാഞ്ഞവൻ
വയൽത്തടംപോലെ ചുണ്ടു വരണ്ടു
ഇറ്റു വെള്ളം കുടിക്കുവാനായെങ്കിൽ
നോട്ടം നീളെ നീണ്ടങ്ങ്, കണ്ടൊന്ന്
വെയിലു താണ്ടണം ,കടയുണ്ട് ദൂരയായ്
പണ്ടീ വഴിയോരം നീളെ കശുമാവിൻ
നിരകളായിരുന്നന്നങ്ങിരുവശം
പഴുത്ത മാങ്ങകൾ നല്ലോണം തുടച്ചിട്ട്
ചവച്ചു നീരിറക്കുന്നതതോർത്തയാൾ
കാലം മാറി, നാടിതും മാറിപ്പോയ്
കായലായി റോഡിതു വീതിയിൽ
ഭാരവണ്ടികളിരച്ചു കടന്നുപോയ്
ഭാരമായിരുന്നയാൾ വഴിവക്കിൽ.
------------------------------------
താന്നിപ്പാടം ശശി
--------------------------------------------
Comments
Post a Comment