തൂണതു താഴ്ത്താൻ പറ്റുന്നെങ്കിൽ
ഫ്ലാറ്റതു പൊങ്ങും പുഴയിൽപ്പോലും
നിയമംപോലും സാധൂകരിക്കും
നയചാതുര്യം വേണ്ടതിനൊത്താൽ
പലദിനമങ്ങനെ പുലരുമ്പോഴും
ചിലനാൾ പെട്ടാൽ പെട്ടതുതന്നെ
അറിഞ്ഞില്ലെന്നൊരു വാദമുയർന്നാൽ
തരികിട വാദം പൊളിയേയുള്ളൂ
കുഗ്രാമത്തിൽ കുറയും വിലയിൽ
കുടിലിനു വേണ്ടതു വാങ്ങുന്നോരും
പൊല്ലാപ്പുണ്ടോ, യറിയാനായി
കേറിയിറങ്ങുമോഫീസ്സുകളിൽ
ഫ്ലാറ്റുകൾ വാങ്ങുമുടമകൾ, പക്ഷേ
അവരിൽപ്പെടുമോ, കേറിയിറങ്ങാൻ !
പണിഞ്ഞോർ ചൊന്നാൽ വേദമവർക്ക്
പറയും പണത്തിനു വാങ്ങിക്കൂട്ടും
പാവങ്ങളിലെ പാവപ്പെട്ടോർ
പലതുംകൊണ്ടവർ എളിമയുമുള്ളോർ
ദശലക്ഷങ്ങളാൽ ഫ്ലാറ്റുകൾ വാങ്ങും
ഫർണീഷിങ്ങിനോ പാതി മുടക്കും
നടപ്പതുദൂരം പോകാൻ വാങ്ങും
ന്യൂജെൻ കാറുകളൊന്നോ രണ്ടോ
തുരുത്തുകളായി ജീവിച്ചോരുടെ
തടയണ മാറ്റാൻ സർക്കാർഫണ്ടും.
------------------------------
താന്നിപ്പാടം ശശി
-------------------------------------------
ഫ്ലാറ്റതു പൊങ്ങും പുഴയിൽപ്പോലും
നിയമംപോലും സാധൂകരിക്കും
നയചാതുര്യം വേണ്ടതിനൊത്താൽ
പലദിനമങ്ങനെ പുലരുമ്പോഴും
ചിലനാൾ പെട്ടാൽ പെട്ടതുതന്നെ
അറിഞ്ഞില്ലെന്നൊരു വാദമുയർന്നാൽ
തരികിട വാദം പൊളിയേയുള്ളൂ
കുഗ്രാമത്തിൽ കുറയും വിലയിൽ
കുടിലിനു വേണ്ടതു വാങ്ങുന്നോരും
പൊല്ലാപ്പുണ്ടോ, യറിയാനായി
കേറിയിറങ്ങുമോഫീസ്സുകളിൽ
ഫ്ലാറ്റുകൾ വാങ്ങുമുടമകൾ, പക്ഷേ
അവരിൽപ്പെടുമോ, കേറിയിറങ്ങാൻ !
പണിഞ്ഞോർ ചൊന്നാൽ വേദമവർക്ക്
പറയും പണത്തിനു വാങ്ങിക്കൂട്ടും
പാവങ്ങളിലെ പാവപ്പെട്ടോർ
പലതുംകൊണ്ടവർ എളിമയുമുള്ളോർ
ദശലക്ഷങ്ങളാൽ ഫ്ലാറ്റുകൾ വാങ്ങും
ഫർണീഷിങ്ങിനോ പാതി മുടക്കും
നടപ്പതുദൂരം പോകാൻ വാങ്ങും
ന്യൂജെൻ കാറുകളൊന്നോ രണ്ടോ
തുരുത്തുകളായി ജീവിച്ചോരുടെ
തടയണ മാറ്റാൻ സർക്കാർഫണ്ടും.
------------------------------
താന്നിപ്പാടം ശശി
-------------------------------------------
Comments
Post a Comment