കള്ളും, സർക്കാർ ചാരായവുമീ
റോഡരികൊക്കെ നിരന്നൊരു കാലം
പാനം ചെയ്യുക ഭൂഷണമല്ലാ
പാപികളെന്നേയാരും കരുതൂ
ഇന്നതിലൊന്നങ്ങില്ലാതായി
ഉള്ളതിനെന്നാൽ ബലവും കെട്ടു
മദ്യം മറ്റൊരു പേരിലിറങ്ങി
മലയാളക്കരയാകെ നിറഞ്ഞു
മാന്യത വേണോ മദ്യം വേണം
മത്തുപിടിച്ചൊരു തലയും വേണം
നാലാൾ ചേർന്നാൽ വിഷയംതന്നെ
നന്നായ് പൂശിയ കഥയാണല്ലോ !
ചായ കുടിക്കാൻ ക്ഷണമിന്നില്ലാ
സ്മോളൊന്നാകാമെന്നായ് മാറി
നാലാൾ കേട്ടാൽ മോശം തോന്നും
നാളതു പണ്ടേ മാറിപ്പോയി
നാരികളീ വഴി വന്നുതുടങ്ങി
ന സ്ത്രീയെന്നതു ചൊല്ലിൽമാത്രം
കുട്ടികളൊപ്പം കൂടുന്നുണ്ട്
'വർജ്ജന ' മിനിയതു കനവിൽമാത്രം.
------------------------------------
താന്നിപ്പാടം ശശി
------------------------------------------
റോഡരികൊക്കെ നിരന്നൊരു കാലം
പാനം ചെയ്യുക ഭൂഷണമല്ലാ
പാപികളെന്നേയാരും കരുതൂ
ഇന്നതിലൊന്നങ്ങില്ലാതായി
ഉള്ളതിനെന്നാൽ ബലവും കെട്ടു
മദ്യം മറ്റൊരു പേരിലിറങ്ങി
മലയാളക്കരയാകെ നിറഞ്ഞു
മാന്യത വേണോ മദ്യം വേണം
മത്തുപിടിച്ചൊരു തലയും വേണം
നാലാൾ ചേർന്നാൽ വിഷയംതന്നെ
നന്നായ് പൂശിയ കഥയാണല്ലോ !
ചായ കുടിക്കാൻ ക്ഷണമിന്നില്ലാ
സ്മോളൊന്നാകാമെന്നായ് മാറി
നാലാൾ കേട്ടാൽ മോശം തോന്നും
നാളതു പണ്ടേ മാറിപ്പോയി
നാരികളീ വഴി വന്നുതുടങ്ങി
ന സ്ത്രീയെന്നതു ചൊല്ലിൽമാത്രം
കുട്ടികളൊപ്പം കൂടുന്നുണ്ട്
'വർജ്ജന ' മിനിയതു കനവിൽമാത്രം.
------------------------------------
താന്നിപ്പാടം ശശി
------------------------------------------
Comments
Post a Comment