തലയില്‍ കാക്ക കാഷ്ഠിച്ചത് തുടച്ചു കൊണ്ട് രാഗിണി പരിഭ്രാന്തിയോടെ ചോദിച്ചു.
' ചേച്ചി വല്ല കുഴപ്പോം ഉണ്ടാകോ '
' എന്ത് കുഴപ്പം ' രേവതി അത് നിസ്സാരമാക്കി. തല കണ്ടിട്ട് അല്ലല്ലോ കാക്ക തൂറിയതെന്ന് ചോദിക്കാനാണ് അവള്‍ക്ക് തോന്നിയത്. പക്ഷേ വിശ്വാസമാണല്ലോ എല്ലാം. അതുകൊണ്ട് തിരുത്തി.
' നിനക്ക് അറിയ്വേ ' ടാപ്പിനടിയിലേക്ക് കുടം നീക്കി വച്ചു കൊണ്ട് രേവതി പറഞ്ഞു.
' ദാസേട്ടന്‍ എന്നെ പെണ്ണു കാണാന്‍ വന്നത് ഇതു പോലെ തലയില്‍ കാക്ക തൂറിയതിന്റെ മൂന്നാം ദെവസമാണ്. എന്താ ഞങ്ങള് സുഖായിട്ട് ജീവിക്കണില്‌ലേ '
അവളുടെ മുഖം നാണം കൊണ്ട് ചുവന്നു. ഒരുപാടു സ്വപ്നങ്ങള്‍ അപ്പോള്‍ ആ കണ്ണില്‍ വിടരുകയും ചെയ്തു. വെള്ളം നിറച്ച കുടം എളിയില്‍ വച്ചപ്പോള്‍ മുഖം വല്ലാതെ തുടുത്തിരുന്നു.
പുഞ്ചിരി ഒളിപ്പിക്കുന്ന രേവതിയെ നോക്കി അവള്‍ കൊഞ്ഞനം കുത്തി. ഒരു വശം ചരിഞ്ഞു നടക്കുമ്പോഴും അവള്‍ തിരിഞ്ഞു നിന്ന് ഇടയ്ക്ക് കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു.
-------------------
താന്നിപ്പാടം ശശി.
------------------------

Comments
Post a Comment