പുക പടലങ്ങൾ ഉയർന്ന് എന്തൊക്കയോ രൂപങ്ങൾ ധരിച്ച് കാറ്റിന്റെ തേരേറി അകലുമ്പോൾ ചവറ് തീയിലേക്ക് അടിച്ചു കൂട്ടുന്ന തിരക്കിൽ ആയിരുന്നു രേണുക.
നാളെ വിഷുവാണ് !
രാമഭദ്രൻ ഇടയ്ക്കിടെ വന്നും പോയുമിരുന്നു. കണി ഒരുക്കാനുള്ള ശ്രമത്തിൽ ആയിരുന്നു അവൻ.
അമ്മേ..വാൽക്കണ്ണാടി എവിടെ കിട്ടും.
ഒരു പ്രാവശ്യം അവൻ വന്നു ചോദിച്ചിട്ട് പോയി.സാധാരണ കണ്ണാടി മതിയെന്ന് പറഞ്ഞിട്ടും അവന് തൃപ്തിയായില്ല. എന്തിനും ഏതിനും പെർഫെക്ഷൻ വേണമെന്ന കാര്യത്തിൽ ഇപ്പോഴേ അവനും അച്ഛനെപ്പോലെ തന്നെ ശാഠ്യമുണ്ട്.
പുഴ നീന്താൻ വാശി പിടിപ്പിച്ച കൂട്ടുകാർ തന്നെ തയ്യാർ എടുത്തപ്പോൾ വിലക്കി. അപകടമാണ്. മണൽ എടുത്ത കുഴികൾ ധാരാളം കാണും. ആര് അത് കേൾക്കാൻ !
അക്കരെ കാണുന്ന മുളങ്കുറ്റിയിൽ പിടിച്ചിട്ട് തിരിച്ചു നീന്താം.ബെറ്റുണ്ടോ?
ആരോ അപ്പോൾ ഒരു കുല പഴത്തിന് ബെറ്റു വച്ചു...! തിരിച്ചു നീന്തിയതുമാണ്...! ഒന്നാം വിവാഹ വാർഷികത്തിന് കുഞ്ഞിന് അച്ഛന്റെ പേര് തന്നെ ഇട്ടു. രാമഭദ്രൻ.
രേണുകയുടെ മനസ്സ് ഒന്നു പിടഞ്ഞു. മുന്നിൽ കത്തിയിരുന്ന ചവറ് കൂന കെട്ട് അപ്പോൾ ഒരു ചിതയെന്ന പോലെ പുകയാൻ തുടങ്ങിയിരുന്നു.
രാമ ഭദ്രാ....
ആ വിളി പക്ഷേ , ഉള്ളിൽ നിന്നും ഉയർന്നില്ല. കണിക്കൊന്നപ്പൂ തേടി ദൂരെ എവിടെയെങ്കിലും അവൻ പോയിട്ടുണ്ടാകും. കൊന്നമരത്തിന്റെ തുഞ്ചായക്കൊമ്പിലേക്ക് അവൻ പിടിച്ചു കയറും... രേണുകയുടെ കണ്ണിൽ പെട്ടെന്ന് ഇരുട്ടു കയറി. അവൾ ഒരിടത്ത് തളർന്ന് ഇരുന്നു പോയി.
ആളനക്കം കേട്ടാണ് അവൾ നേരെ മുന്നിലേക്ക് നോക്കിയത്. അയൽവക്കത്തെ ചിലരൊക്കെ കടന്നു വരാൻ മടിഞ്ഞ് പാതി വഴിയിൽ നിൽക്കുന്നു.
എന്താ..എന്തു പറ്റി.. !
അവളുടെ പരിഭ്രമത്തിന് തീ പിടിച്ചു കഴിഞ്ഞിരുന്നു.
ആരൊക്കെയോ അപ്പോൾ അവളുുടെ അടുത്തക്ക് നടന്നു. ആണുങ്ങളും കുറച്ചു പേർ വന്നു ചേർന്നു. അതോടെ മുറ്റത്തു കുഴിക്കലായി, മുളങ്കുറ്റി നാട്ടലായി.... കുരുത്തോല മുറിക്കലായി..രേണുക മാത്രം അനങ്ങിയില്ല. അവൾ ഒരു പ്രതിമ പോലെ ഇരുന്നു.
------------------------
താന്നിപ്പാടം ശശി.
-----------------------

Comments
Post a Comment