ആരെയും നോക്കിയില്ലാവഴി നീളെ ഞാൻ
ആരാധനയോടെ നീങ്ങി
നീൾമിഴിയിതളിൽ തിളങ്ങുമശ്രുക്കൾ
നീട്ടിയെൻ വിരലാൽ തുടച്ചു
( ആരെയും നോക്കിയില്ലാ.....
കാത്തിരിപ്പിന്റെ നിൻ പരിഭവമോർത്തെന്റെ
കാതരഭാവത്തെയൂട്ടി
കാണുന്ന നേരത്തു നീ വന്നലച്ചതിൻ
കാരണം തേടുന്നതോർത്തു
( ആരെയും നോക്കിയില്ലാ.......
കാര്യമറിഞ്ഞ നീ പതിവുപോൽ രോഷത്തിൻ
കനൽക്കൂന ചൊരിയുന്നതോർത്തു
എന്തൊരു നിർവൃതി, യെങ്കിലും തീരുമോ
എന്നാത്മ നൊമ്പരം തോഴി
( ആരെയും നോക്കിയില്ലാ......
----------------------------
താന്നിപ്പാടം ശശി.
-------------------------
Comments
Post a Comment