വന്നുകുളിച്ചെന്റെ വസ്ത്രവും മാറ്റീട്ടും
വായിൽ നിറയുന്നു ഭരണിപ്പാട്ട്
രേവതിനാളിൽ ഞാനമ്പലം പൂകുമ്പോൾ
ഇവ്വിധം മാനക്കേടോർത്തതല്ല
തന്നാനം തന തന്നാനം തന
തന്നാനം തന തന്നാനം
രോമാഞ്ചകഞ്ചുകം വാരിപ്പുതച്ചൊരാൾ
രണ്ടു മുളന്തണ്ടിൽ താളമിട്ട്
ദേവിസ്തുതിയെന്ന ഭാവത്തിൽ ചീറ്റുന്നു
ദേവിയെച്ചേർത്തുള്ളസഭ്യവർഷം
തന്നാനം തന തന്നാനം തന
തന്നാനം തന തന്നാനം
ഏറ്റു പാടുന്നോരും കൂട്ടത്തിൽ കൂത്താടി
മാറ്റൊത്ത ഭാവത്തിലാടിടുന്നു
കൂട്ടങ്ങളീവിധമൊന്നായിയെത്തുമ്പോൾ
അമ്പലമുറ്റം ഹാ ! ചെന്താമര
തന്നാനം താന തന്നാനംതാന
തന്നാനം താന തന്നാനം
പ്രാകൃതഭക്തിയ്ക്കു ചേർന്നതാണെങ്കിലും
വൈകൃതം കാലത്തിനൊത്തതാണോ
ഈണമെൻ നാവിൽ പിടയ്ക്കുന്നു നിർത്തട്ടെ !
നാണക്കേടാവും ഞാൻ വാ തുറന്നാൽ
തന്നാനം താന തന്നാനം താന
തന്നാനം താന തന്നാനം
--------------------------------
താന്നിപ്പാടം ശശി
---------------------------------
വായിൽ നിറയുന്നു ഭരണിപ്പാട്ട്
രേവതിനാളിൽ ഞാനമ്പലം പൂകുമ്പോൾ
ഇവ്വിധം മാനക്കേടോർത്തതല്ല
തന്നാനം തന തന്നാനം തന
തന്നാനം തന തന്നാനം
രോമാഞ്ചകഞ്ചുകം വാരിപ്പുതച്ചൊരാൾ
രണ്ടു മുളന്തണ്ടിൽ താളമിട്ട്
ദേവിസ്തുതിയെന്ന ഭാവത്തിൽ ചീറ്റുന്നു
ദേവിയെച്ചേർത്തുള്ളസഭ്യവർഷം
തന്നാനം തന തന്നാനം തന
തന്നാനം തന തന്നാനം
ഏറ്റു പാടുന്നോരും കൂട്ടത്തിൽ കൂത്താടി
മാറ്റൊത്ത ഭാവത്തിലാടിടുന്നു
കൂട്ടങ്ങളീവിധമൊന്നായിയെത്തുമ്പോൾ
അമ്പലമുറ്റം ഹാ ! ചെന്താമര
തന്നാനം താന തന്നാനംതാന
തന്നാനം താന തന്നാനം
പ്രാകൃതഭക്തിയ്ക്കു ചേർന്നതാണെങ്കിലും
വൈകൃതം കാലത്തിനൊത്തതാണോ
ഈണമെൻ നാവിൽ പിടയ്ക്കുന്നു നിർത്തട്ടെ !
നാണക്കേടാവും ഞാൻ വാ തുറന്നാൽ
തന്നാനം താന തന്നാനം താന
തന്നാനം താന തന്നാനം
--------------------------------
താന്നിപ്പാടം ശശി
---------------------------------
Comments
Post a Comment