പൂർവ്വാംബരത്തിലെ ചെങ്കതിർ കണ്ടു ഞാൻ
ഇന്നിലേയ്ക്കെത്തിയ നേരത്ത്
പാലുള്ള കുപ്പിയെൻ മുന്നിലേയ്ക്കെത്തിച്ച്
നാണത്തിൽ മുങ്ങി നീ നില്ക്കണ്
എന്തുവിശേഷം ഹൂറിയെന്നുള്ള
മട്ടിൽ ഞാൻ നിന്നെയും നോക്കവേ
ഒന്നു വേഗം തരൂ പോകട്ടെയെന്നുള്ള
ദൈന്യത്തിൽ നീയെന്നെ നോക്കുന്നു
മുറ്റത്തെ മുല്ലയൊരായിരം പൂവുകൾ
മെത്തപോൽ മണ്ണിൽ വിരിച്ചത്
നോക്കിക്കൊതിച്ചു നീ നില്ക്കുമ്പോളെൻ മനം
മാറ്റിപ്പിടിക്കുന്നു സീനത്.
------------------------
താന്നിപ്പാടം ശശി
----------------------------------
ഇന്നിലേയ്ക്കെത്തിയ നേരത്ത്
പാലുള്ള കുപ്പിയെൻ മുന്നിലേയ്ക്കെത്തിച്ച്
നാണത്തിൽ മുങ്ങി നീ നില്ക്കണ്
എന്തുവിശേഷം ഹൂറിയെന്നുള്ള
മട്ടിൽ ഞാൻ നിന്നെയും നോക്കവേ
ഒന്നു വേഗം തരൂ പോകട്ടെയെന്നുള്ള
ദൈന്യത്തിൽ നീയെന്നെ നോക്കുന്നു
മുറ്റത്തെ മുല്ലയൊരായിരം പൂവുകൾ
മെത്തപോൽ മണ്ണിൽ വിരിച്ചത്
നോക്കിക്കൊതിച്ചു നീ നില്ക്കുമ്പോളെൻ മനം
മാറ്റിപ്പിടിക്കുന്നു സീനത്.
------------------------
താന്നിപ്പാടം ശശി
----------------------------------
Comments
Post a Comment