സസ്യശ്യാമളകോമളം ജലവൃദ്ധി നേടിയ നാടുകൾ സ്വസ്ഥതയ്ക്കൊരു വിഘ്നമില്ല സുതാര്യകേരളനാടിതിൽ ജാതിയുണ്ട്, മതങ്ങളുണ്ട് തടസ്സമല്ലവ നിത്യവും ഭാവുകങ്ങളുയർത്തിടുന്നു ഭവിഷ്യഭാസുര നാടിനായ് ഐക്യമോതുമൊരായിരം മലമേടുകൾ കൈപിടിച്ചപോൽ രക്ഷ നല്കി വിരിച്ചിടുന്നു മഴയ്ക്കു മാമരശാഖയും ഒത്തുചേർന്നൊരുലക്ഷ്യമാക്കി വളർത്തിടും ദൈവനാടു നാം ലോകമാകെ പകർന്നിടും മലയാളനാടു ചരിത്രവും. ------------------------------------ താന്നിപ്പാടം ശശി --------------------------------------