തരിക്കുവാൻ മദ്യം വേണം തിമിർക്കുവാൻ മദ്യം വേണം നെഞ്ചകം തകരുന്നേരം സാന്ത്വനം നല്കാൻ വേണം അതിഥിക്കുവേണ്ടി വേണം ആഘോഷമാളാൻ വേണം ആർഭാടം കാട്ടുന്നേരം അഭിമാനം കൂട്ടാൻ വേണം അകന്നിടും ബന്ധങ്ങളെ വിളക്കുവാൻ മദ്യം വേണം അവിവേകം കാട്ടുന്നേരം ആവോളമുള്ളിൽ വേണം ഭരണത്തിലേറാൻ വേണം ഖജനാവ് നിറയാൻ വേണം സ്തുതിഗീതം പാടിക്കാനും അറിയുന്ന മദ്യം വേണം. --------------------------------- താന്നിപ്പാടം ശശി -------------------------------------------