ആരോടൊന്നും പറയാതെ കുഞ്ഞാഞ്ഞ പോയെടി
ഒാടപ്പഴം തേടി ഏതോ നാട്ടില്‍
മിന്നാംമിനുങ്ങൊന്ന് പോകുന്ന കണ്ടെടി -അത്
കുഞ്ഞാഞ്ഞയാണെന്ന് അറിഞ്ഞില്ല ഞാന്‍
(ആരോടൊന്നും പറയാതെ...
പോകുന്ന പോക്കിലെ ചിരി ഞാനും കേട്ടെടി -അത്
കുഞ്ഞാഞ്ഞയാവൂന്നും ഒാര്‍ത്തില്ലല്ലോ
പാട്ടിന്റെ താളത്തില്‍ ചോടുകള്‍ വച്ചിട്ട്
കുഞ്ഞാഞ്ഞ പോയതും കണ്ടില്ല ഞാന്‍
(ആരോടൊന്നും പറയാതെ...
പഴങ്കഥ ചൊല്ലുമ്പോ നനവൂറും കണ്ണിന്റെ
പിടച്ചിലില്‍ മുറിയുന്ന കഥയില്ലിനി
പഴമ്പാട്ടില്‍ നാടിന്റെ നേരതു ചൊല്ലുന്ന
നാവില്ലാതായി പോയല്ലോടി
(ആരോടൊന്നും പറയാതെ...
------------------------
താന്നിപ്പാടം ശശി.
----------------------
ഒാടപ്പഴം തേടി ഏതോ നാട്ടില്‍
മിന്നാംമിനുങ്ങൊന്ന് പോകുന്ന കണ്ടെടി -അത്
കുഞ്ഞാഞ്ഞയാണെന്ന് അറിഞ്ഞില്ല ഞാന്‍
(ആരോടൊന്നും പറയാതെ...
പോകുന്ന പോക്കിലെ ചിരി ഞാനും കേട്ടെടി -അത്
കുഞ്ഞാഞ്ഞയാവൂന്നും ഒാര്‍ത്തില്ലല്ലോ
പാട്ടിന്റെ താളത്തില്‍ ചോടുകള്‍ വച്ചിട്ട്
കുഞ്ഞാഞ്ഞ പോയതും കണ്ടില്ല ഞാന്‍
(ആരോടൊന്നും പറയാതെ...
പഴങ്കഥ ചൊല്ലുമ്പോ നനവൂറും കണ്ണിന്റെ
പിടച്ചിലില്‍ മുറിയുന്ന കഥയില്ലിനി
പഴമ്പാട്ടില്‍ നാടിന്റെ നേരതു ചൊല്ലുന്ന
നാവില്ലാതായി പോയല്ലോടി
(ആരോടൊന്നും പറയാതെ...
------------------------
താന്നിപ്പാടം ശശി.
----------------------
Comments
Post a Comment