Skip to main content

Posts

Showing posts from November, 2016

കഥ മനസ്സമാധാനം.

     ആ കിടപ്പിൽ കിടന്നു കൊണ്ട് അച്ഛൻ മകനെ വിളിച്ചു പറഞ്ഞു. 'ഞാൻ മരിക്കാൻ പോകേണ്. നിന്റെ പ്രായത്തിൽ ഞാൻ ഒരുപാട് സമ്പാദിച്ചിരുന്നു. നിനക്ക് അതിനു കഴിഞ്ഞില്ല.നിന്നെ കു...

കഥ - പുലിവാൽ

     അക്കൗണ്ട് സെക്ഷനിലേക്ക് പുതുതായി നിയമനം കിട്ടി ചെന്ന ഗീതുവിന് കഴിഞ്ഞ ദിവസം വരെ നന്ദഗോപൻ ഒരു ശല്യക്കാരൻ ആയിരുന്നില്ല. അയാളുടെ ആരാധനാ ഭ്രാന്തിനു മുന്നിൽ പൊന്...

കഥ - നെൽച്ചെടി

അവിടവിടെ മുറിഞ്ഞും ചെളിഞ്ഞും കിടക്കുന്ന പാടവരമ്പ്.ഇടയ്ക്കിടെ ഏറെ ക്ളേശിച്ച്  പതുക്കെയും അല്ലാത്തപ്പോൾ ഉത്സാഹിച്ചുമാണ് അവർ നടന്നത്. ഇരുന്നൂറ് ഏക്കറോളം പരന്നു ...

മിനിക്കഥ - പ്രകാശം പരത്തുന്ന കൃതികൾ

     ചെക്കോവിന്റെയും മോപ്പസാങിന്റെയും കഥകളിലൂടെ സഞ്ചരിച്ച് തിരിച്ചെത്തിയപ്പോൾ അയാളോട് അയാൾ തന്നെ ചോദിച്ചു.      എങ്ങനെ ഉണ്ടായിരുന്നു യാത്ര. രസകരമായിരുന്നില്ല...

രണ്ട് മിനിക്കഥകൾ.

               വൃദ്ധൻ              ................      വലിയ ആസക്തി ഉണ്ടായിരുന്നിട്ടും അയാൾ മകനോട് യൗവനം ചോദിച്ചില്ല.      അയാൾക്ക് അറിയാമായിരുന്നു. ഇത് പഴയ കാലമല്ലെന്ന്. അതുകൊണ്ട് അയാ യൗവനത്തിനും മുമ്പുള്ള ശൈശവത്തിലേക്ക് മടങ്ങിപ്പോയി.                ---------                ചോദ്യോത്തരം.            ................................      ചെമ്പരത്തിപ്പൂവിന്റെ ചുമപ്പോ കാരമുള്ളിന്റെ കൂർപ്പോ കൂടുതൽ എന്ന ചോദ്യത്തിന് താരതമ്യം പറ്റാതെ വന്നതു കൊണ്ട് എന്തിനും ഏതിനും ഉത്തരം കൊടുക്കുന്ന ഒരു രാഷ്ട്രീയക്കാരനെ സമീപിച്ചു.      അല്പം ആലോചിച്ചിട്ട് അയാൾ പറഞ്ഞു. ' നിങ്ങൾ ചോദിക്കേണ്ടിയിരുന്നത് ചെമ്പരത്തിപ്പൂവിന്റെ കൂർപ്പോ കാരമുള്ളിന്റെ ചുമപ്പോ എന്നായിരുന്നു. അങ്ങനെ ആയിരുന്നെങ്കിൽ നിങ്ങൾക്ക് അതിൽ വിപ്ളവത്തിന്റെ സ്പർശവും അതിന്റെ സ്വഭാവവും  അറിയുവാൻ ...