വൃദ്ധൻ
................
വലിയ ആസക്തി ഉണ്ടായിരുന്നിട്ടും അയാൾ മകനോട് യൗവനം ചോദിച്ചില്ല.
അയാൾക്ക് അറിയാമായിരുന്നു.
ഇത് പഴയ കാലമല്ലെന്ന്. അതുകൊണ്ട് അയാ യൗവനത്തിനും മുമ്പുള്ള ശൈശവത്തിലേക്ക് മടങ്ങിപ്പോയി.
---------
ചോദ്യോത്തരം.
................................
ചെമ്പരത്തിപ്പൂവിന്റെ ചുമപ്പോ കാരമുള്ളിന്റെ കൂർപ്പോ കൂടുതൽ എന്ന ചോദ്യത്തിന് താരതമ്യം പറ്റാതെ വന്നതു കൊണ്ട് എന്തിനും ഏതിനും ഉത്തരം കൊടുക്കുന്ന ഒരു രാഷ്ട്രീയക്കാരനെ സമീപിച്ചു.
അല്പം ആലോചിച്ചിട്ട് അയാൾ പറഞ്ഞു.
' നിങ്ങൾ ചോദിക്കേണ്ടിയിരുന്നത് ചെമ്പരത്തിപ്പൂവിന്റെ കൂർപ്പോ കാരമുള്ളിന്റെ ചുമപ്പോ എന്നായിരുന്നു. അങ്ങനെ ആയിരുന്നെങ്കിൽ നിങ്ങൾക്ക് അതിൽ വിപ്ളവത്തിന്റെ സ്പർശവും അതിന്റെ സ്വഭാവവും അറിയുവാൻ കഴിയുമായിരുന്നു.'
പെട്ടെന്നുണ്ടായ മൗനത്തിന്റെ വളരെ പെട്ടെന്ന് ഉണ്ടായ ഇടവേളയിൽ രാഷ്ട്രീയക്കാരൻ ചിരിച്ചു. ചോദ്യകർത്താവ് തലയാട്ടുകയും ചെയ്തു.
-------------------
താന്നിപ്പാടം ശശി.
-------------------------

Comments
Post a Comment