ചിറയുടെ വേരാകും വയൽ വരമ്പിൽ
ചിത്തിരപ്പൂ തേടും ദാവണിയാളേ..
നാളെയീ പാടം കൊയ്യാനായ്യെത്തുമ്പോൾ
നാണം നിണമൊഴുക്കും മുഖപത്മം മറയ്ക്കരുതേ
- ചിറയുടെ വേരാകും...
ചേമ്പിലക്കുമ്പിളിൽ നുള്ളിയിടും പൂക്കളാൽ
ചേലിൽ പൂക്കളമെഴുതുന്നോളേ..
നാളെയീ മെഴുകിയ തിണ്ണയിൽ പൂവിടുമ്പോൾ
നാണത്താൽ നനഞ്ഞമർന്നൊരു പൂവായി മാറരുതേ
- ചിറയുടെ വേരാകും...
കരളിൽ വിരിയും കിനാവിന്റെ പൂക്കളിൽ
കിനിയും തേൻകണം നുണയുന്നോളേ..
മധുരമോടാവേശം ജീവിതം നുണയുമ്പോൾ
മനസ്സുകൊണ്ടകലുന്നൊരു മത്തായി തീരരുതേ
- ചിറയുടെ വേരാകും...
--------------------
താന്നിപ്പാടം ശശി.
-----------------------
Comments
Post a Comment