മഞ്ഞു പുതപ്പിട്ട് കുളിർന്നെത്തും രാവേ..
മന്ദം വന്നെത്തും ക്രിസ്തുമസ് രാവേ..
മൂടുപടത്തിൽ തൊങ്ങലുകൾ തീർത്തിനിയും
മോദമോടാ ദിനം കാത്തിരിക്കും
- മഞ്ഞു പുതപ്പിട്ട്....
പാതിരാക്കുർബ്ബാന കൂടുവാൻ പോരുമോ
പൗർണ്ണമി തിങ്കളേ കൂടെ
കണ്ട നാൾ തൊട്ടിങ്ങു ഇന്നോളം ഞാൻ കണ്ട
കനകക്കിനാവിലെ കൂട്ട്..
- മഞ്ഞു പുതപ്പിട്ട....
കിളിവാതിൽ ഞൊറി നീക്കി കാറ്റേ.. തഴുകുന്നോ
കാതരയല്ല ഞാൻ പക്ഷേ...
പൂത്ത കിനാവുകൾ ഒന്നിച്ചു കാണുമ്പോൾ
പൂങ്കണ്ണീരണിയുന്നു കണ്ണ്
-മഞ്ഞു പുതപ്പിട്ട്.....
------------------
താന്നിപ്പാടം ശശി.
-----------------------
Comments
Post a Comment