ഡാമിനടുത്തുള്ള പാർക്കിങ് ഏരിയായിൽ വണ്ടി നിർത്തുമ്പോഴേക്കും രേവതിക്ക് വർണ്ണച്ചിറകു മുളച്ചിരുന്നു. നനുത്ത തൂവൽ മിനുക്കി ഇരുന്ന അവൾ എപ്പോഴോ മാമലകളും മാമരങ്ങളും കടന്ന് എങ്ങോട്ടോ പറക്കുകയും ചെയ്തിരുന്നു.
വീണ്ടും യാത്ര തുടർന്നപ്പോൾ ചില്ലക്കൊമ്പിൽ ചിറകൊതുക്കി ഇരുന്ന അവൾ പിന്നെയും വർണ്ണച്ചിറക് കുടഞ്ഞു വിരിച്ചു പറക്കാൻ. അപ്പോൾ ആഹ്ളാദത്തിന്റെ മൂർദ്ധന്യത്തിൽ മാത്രം പൊഴിയുന്ന ഒരു ശബ്ദം പുറത്തു വരുകയും അത് മലകളിൽ തട്ടി മുഴങ്ങുകയും ചെയ്തു.
പെട്ടെന്ന്, ചില്ലക്കൊമ്പ് ഒടിയുന്നതാണ് അവൾ കേട്ടത്. കണ്ണു തുറന്നപ്പോൾ വർണ്ണച്ചിറക് വിരിച്ച് അവൾ പറക്കുകയാണ്.
മാമലകൾക്കും മാമരങ്ങൾക്കും മുകളിൽ, മേഘശകലങ്ങൾയ്ക്കിടയിലൂടെ... താഴെ മലയോരത്ത് കൂടെ ഉണ്ടായിരുന്നവർ, ചിതറിത്തെറിച്ച്, ചോരയിൽ കുളിച്ച്, അനക്കമറ്റ്.....
---------------------
താന്നിപ്പാടം ശശി.
--------------------------
Comments
Post a Comment