മരത്തിന്റെ നിഴലിൽ ഇരുന്നാണ് അയാൾ കായലിലേക്ക് ചൂണ്ട എറിഞ്ഞത്. പിന്നെ ആ നിഴൽ ചുരുങ്ങി അവിടെ വെയിലായിട്ടും അയാൾക്ക് മീനൊന്നും കിട്ടിയില്ല.
കായലിലെ മീനെല്ലാം തീർന്നോ.
പ്രവാസിയായ, ലീവൊക്കെ തീർന്ന് തിരിച്ചു പോകാനിരിക്കുന്ന അയാളുടെ അത്ഭുതം നിറഞ്ഞ ആത്മഗതം കേട്ട് ചില്ലക്കൊമ്പിൽ ഉണ്ടായിരുന്ന രണ്ടിണക്കിളികൾ ഉറക്കെ ചിരിച്ചിട്ട് പറക്കുമ്പോൾ പറഞ്ഞു.
' ഈ പഴഞ്ചൻ ചൂണ്ടയിട്ടാൽ ഒരു മീനും കൊത്തില്ല. ചൂണ്ട മോഡേണാക്കൂ ചേട്ടാ '
ഇപ്രാവശ്യം ഉറക്കെ ചിരിച്ചത് കായലിലെ മത്സ്യങ്ങളായിരുന്നു. ചില നല്ലയിനം മത്സ്യങ്ങൾ അന്തരീക്ഷത്തിലേക്ക് ചാടി തിമിർത്ത് അയാളെ കൊതിപ്പിക്കുകയും ചെയ്തു.
----------------------
താന്നിപ്പാടം ശശി.
-----------------------
എന്തുവേണമെന്ന ചിന്തയുള്ളിലാകെപ്പടരവേ ചിന്തിച്ചോരത്തണൽ കണ്ടു കയറിനിന്നു കായലോളം തള്ളുന്നുണ്ട്,അതിനൊപ്പം ജനങ്ങളും കരളപ്പോളാവേശത്താൽ നിറഞ്ഞുനിന്നു പോകവേണമെന്ന ചിന്ത മറന്നുപോയ് തരിച്ചു ഞാൻ വാകമരത്തണൽ ചൂടി ലയിച്ചു നില്ക്കേ ദൂരെദിക്കിൽ നിന്നു വന്ന ഒരുത്തനെന്നുള്ള ചിന്ത പാരവശ്യം കൂട്ടാൻ പെട്ടെന്നിടയ്ക്കു വന്നു ഇരുട്ടുകുത്തികളപ്പോൾ മിന്നലായി പാഞ്ഞുപോയി കരുത്തനെയറിയാതെ മിഴികൾമങ്ങി തിരിഞ്ഞൊന്നു നോക്കുമ്പോഴോ വരുന്നുണ്ട് വീണ്ടും നിര തരിപ്പിലാ ഭേദം കാണാൻ കഴിഞ്ഞുമില്ല സഞ്ചിയിലെ മത്സ്യഭാരം മണക്കുന്നു ബോദ്ധ്യമായി സൽക്കാരത്തിനുള്ളതിനി വേറെ വാങ്ങണം വേണ്ടായെന്നു ചിന്തിച്ചു ഞാൻ മടിഞ്ഞെത്തി കുടുങ്ങിപ്പോയ് വേണ്ടാത്തിനമായിപ്പോയി മത്സ്യഭാരവും. ---------------------------------- താന്നിപ്പാടം ശശി -------------------------------------------
Comments
Post a Comment