കുനിഞ്ഞെടുത്ത കുപ്പിച്ചില്ലിൽ ഒരു തിളക്കം. നോക്കുമ്പോൾ അതിൽ ചില ലിപികൾ. അവ പ്രകാശിക്കുന്നു.
കിരണങ്ങൾ എന്റെ നേരെ ഒഴുകുകയാണ്. എന്റെ തലച്ചോറിൽ വലിയ വലിയ മാറ്റങ്ങൾ സംഭവിക്കുന്നു. എന്റെ കാഴ്ചയ്ക്കും മാറ്റങ്ങൾ സംഭവിക്കുന്നു. എല്ലാം വളരെ വേഗത്തിലാണ്. പെട്ടെന്ന് അത് അവസാനിക്കുകയും ചെയ്തു.
പൗരാണിക കാലത്തെ ഏതോ അക്ഷര സഞ്ചയം. ആശയം മാത്രം എന്റെ തലച്ചോറിൽ കുടുങ്ങിക്കിടന്നു. കണ്ണും മൂക്കുമില്ലാത്ത വികസനം ഭൂമിയെ നശിപ്പിക്കും.
ഞാൻ പകച്ചു ചുറ്റും നോക്കി. എന്റെ പരിസരങ്ങൾക്ക് ഒരു മാറ്റവുമില്ല. പിന്നെന്താണ്. അപ്പോൾ.... ഒരു ജലസ്രോതസ്സ് കണ്ടെന്നു പറഞ്ഞ് ജനം വെള്ളം ശേഖരിക്കാൻ പരക്കം പാഞ്ഞത് എവിടെയാണ് !
--------------------
താന്നിപ്പാടം ശശി.
----------------------
Comments
Post a Comment