കാലത്തെഴുന്നേറ്റു കുളിച്ചീറൻമാറി യാത്രയായി
കാലക്കേടിന്നാൾരൂപമാം കിഴവനന്നും
കൈയിൽത്തൂങ്ങും സഞ്ചിയതിലൊരു പൊതി വേറെയിട്ടു
ക്ഷീണം തോന്നി,യിരിക്കുമ്പോൾ മുറുക്കുവാനായ്
ക്ലിപ്പിൽവെച്ച ടിക്കറ്റുകൾ കാറ്റിൽപ്പാറിയിടയുമ്പോൾ
കൈവിരലാൽ നേരെയാക്കി നടന്നുനീങ്ങി
ഇടയ്ക്കിടെ കഫം തേട്ടും ചുമയ്ക്കൊപ്പം തെറിച്ചയാൾ
ഇടവഴി താണ്ടി മെല്ലെ റോഡിലുമെത്തി
കൈനീട്ടമാണെന്നറക്കെ,യിടയ്ക്കിടെ പറഞ്ഞിട്ടും
കൈയുയർത്തി വേണ്ടെന്നാംഗ്യം കാണിച്ചെല്ലാരും
കഷ്ടമിന്നും ദുർദ്ദിനമോ സ്വയം ശപിച്ചയാളങ്ങു
പരിഭ്രാന്തിയോടെ വശം തിരിഞ്ഞുനോക്കേ
ഒരുകൂട്ടമാളുകളങ്ങപ്പുറത്തു നില്ക്കുന്നുണ്ടു
ഒന്നു പോയാലത്രയുമായ്യെന്നു നിനച്ചു
ആവുംമട്ടിൽ വേഗമോടെ കുറുകെ കടക്കുന്നേരം
മോട്ടോർബൈക്കിൽ മൃത്യുവെത്തി,യെടുത്തുയർത്തി
ചാഞ്ഞമരക്കൊമ്പിൽത്തട്ടി പാവമയാൾ വീണ കാഴ്ച
ചങ്കിൽച്ചോര നിലയ്ക്കണം കണ്ടുനില്ക്കുവാൻ
പൊതിഞ്ഞിട്ട പൊതിയൊട്ടുമഴിഞ്ഞില്ലയെങ്കിൽത്തന്നെ
മുറുക്കിന്റെ രസം കവിൾത്തിങ്ങിയൊഴുകി
----െ-----െ----------------------
താന്നിപ്പാടം ശശി
---------------------------------------

Comments
Post a Comment