ഓർക്കുകിലോമനേ നീയെനിക്കത്ഭുതം
തീർക്കുന്നതോരോ നിമിഷം
കണ്ടുമുട്ടാതന്നു പോയിരുന്നെങ്കിലോ
ശൂന്യമീ ജീവിതമാകെ
നിൻഗന്ധമേല്ക്കാത്ത കിനാവല്ലോ മുമ്പു
ഞാൻ കണ്ടതൊക്കെയും നീളെ
കാണുന്ന പൂക്കളിലർപ്പിച്ചു ഞാൻ വൃഥാ
ഭാവിതൻ സിന്ദൂരധൂളി
പോക്കുവെയിലിന്റെ ശോഭയിൽ നാമന്നു
നേർക്കുനേർ തമ്മിലടുക്കേ
മന്ദഹാസം നിന്റെ നാണമായ്ത്തീർന്നുടൽ
പൂത്തണ്ടുപോലെയുലഞ്ഞു.
---------------------------------
താന്നിപ്പാടം ശശി
---------------------------------------
തീർക്കുന്നതോരോ നിമിഷം
കണ്ടുമുട്ടാതന്നു പോയിരുന്നെങ്കിലോ
ശൂന്യമീ ജീവിതമാകെ
നിൻഗന്ധമേല്ക്കാത്ത കിനാവല്ലോ മുമ്പു
ഞാൻ കണ്ടതൊക്കെയും നീളെ
കാണുന്ന പൂക്കളിലർപ്പിച്ചു ഞാൻ വൃഥാ
ഭാവിതൻ സിന്ദൂരധൂളി
പോക്കുവെയിലിന്റെ ശോഭയിൽ നാമന്നു
നേർക്കുനേർ തമ്മിലടുക്കേ
മന്ദഹാസം നിന്റെ നാണമായ്ത്തീർന്നുടൽ
പൂത്തണ്ടുപോലെയുലഞ്ഞു.
---------------------------------
താന്നിപ്പാടം ശശി
---------------------------------------
Comments
Post a Comment