ഞണ്ടുകറിക്കുള്ള തേങ്ങ, വേഗം
വറുത്തിട്ടരയ്ക്കൂ നീലി
രണ്ടു കറി വേറെ വേണ്ട, നന്നായ്
ഞണ്ടു കറിവെച്ചെടുത്താൽ
ഉണ്ടിട്ടെഴുന്നേറ്റ നേരം, പള്ള
ചീനഭരണിയായ് തോന്നാം
ഞണ്ടോളമില്ലൊരു വസ്തു, ഉണ്ടോ
വേറെ തിരഞ്ഞാൽപ്പകരം
ഞണ്ടിനെ സൃഷ്ടിച്ചതാരോ, ലോകം
തിന്നു രസിക്കുവാൻ വേണ്ടി
കൊണ്ടുവാ, കൊണ്ടുവാ കൂട്ടാ, നെന്നും
നാണം മറന്നൊരാൾ കൂവാം.
---------------------------
താന്നിപ്പാടം ശശി
-----------------------------------
വറുത്തിട്ടരയ്ക്കൂ നീലി
രണ്ടു കറി വേറെ വേണ്ട, നന്നായ്
ഞണ്ടു കറിവെച്ചെടുത്താൽ
ഉണ്ടിട്ടെഴുന്നേറ്റ നേരം, പള്ള
ചീനഭരണിയായ് തോന്നാം
ഞണ്ടോളമില്ലൊരു വസ്തു, ഉണ്ടോ
വേറെ തിരഞ്ഞാൽപ്പകരം
ഞണ്ടിനെ സൃഷ്ടിച്ചതാരോ, ലോകം
തിന്നു രസിക്കുവാൻ വേണ്ടി
കൊണ്ടുവാ, കൊണ്ടുവാ കൂട്ടാ, നെന്നും
നാണം മറന്നൊരാൾ കൂവാം.
---------------------------
താന്നിപ്പാടം ശശി
-----------------------------------
Comments
Post a Comment