പൂമ്പാറ്റയോട്
------------------------
മഞ്ഞപ്പൂവിലെ പൂമ്പാറ്റേ
കുഞ്ഞിച്ചിറകു വിരിക്കാമോ
തിണ്ണയിലെഴുതും കോലങ്ങൾ
ചിറകതിലെഴുതിയതാരാണ്
കാറ്റത്താടും പൂവായി
ചിറകു വിരിച്ചാൽ തോന്നും നീ
എത്ര നിറങ്ങൾ ചിറകിന്മേൽ
നിന്നുതരാമോ എണ്ണാനായ്
എന്തൊരു കോലം വരകൾക്കു
നോക്കിവരയ്ക്കണതെങ്ങനെയോ
ചായമെടുക്കാൻ പോയെന്നാൽ
പാറി മറയല്ലേ പൂമ്പാറ്റേ.
×××××××××
കുയിലേ വരൂ..
-----------------------
പുള്ളിക്കുയിലേ നീയിന്നും
തൊള്ള നനയ്ക്കാൻ വന്നോളൂ
വെള്ളമെടുത്തുവെച്ചോളാം
തുള്ളി കുടിച്ചു കുളിച്ചീടാം
എന്തൊരു ചൂടാ പെയ്യുന്നേ
തൊന്തരവായൊരു വെയിലല്ലോ
മാന്തളിരുണ്ണാനില്ലാതായ്
മാന്തോപ്പുകളും വെട്ടിപ്പോയ്
------------------------------
താന്നിപ്പാടം ശശി
---------------------------------------
------------------------
മഞ്ഞപ്പൂവിലെ പൂമ്പാറ്റേ
കുഞ്ഞിച്ചിറകു വിരിക്കാമോ
തിണ്ണയിലെഴുതും കോലങ്ങൾ
ചിറകതിലെഴുതിയതാരാണ്
കാറ്റത്താടും പൂവായി
ചിറകു വിരിച്ചാൽ തോന്നും നീ
എത്ര നിറങ്ങൾ ചിറകിന്മേൽ
നിന്നുതരാമോ എണ്ണാനായ്
എന്തൊരു കോലം വരകൾക്കു
നോക്കിവരയ്ക്കണതെങ്ങനെയോ
ചായമെടുക്കാൻ പോയെന്നാൽ
പാറി മറയല്ലേ പൂമ്പാറ്റേ.
×××××××××
കുയിലേ വരൂ..
-----------------------
പുള്ളിക്കുയിലേ നീയിന്നും
തൊള്ള നനയ്ക്കാൻ വന്നോളൂ
വെള്ളമെടുത്തുവെച്ചോളാം
തുള്ളി കുടിച്ചു കുളിച്ചീടാം
എന്തൊരു ചൂടാ പെയ്യുന്നേ
തൊന്തരവായൊരു വെയിലല്ലോ
മാന്തളിരുണ്ണാനില്ലാതായ്
മാന്തോപ്പുകളും വെട്ടിപ്പോയ്
------------------------------
താന്നിപ്പാടം ശശി
---------------------------------------
Comments
Post a Comment