Skip to main content

Posts

Showing posts from February, 2016

പൊട്ടലും വിളക്കലും

     പൊട്ടിയ താലിമാല നന്നാക്കാന്‍ ചെന്നപ്പോള്‍ പണിസഥലത്ത് തിരക്ക്. ' ഇനി ഇത് പറ്റില്ല മാഷേ.മാറി മേടിക്കണതാ നല്ലത് '          പണിക്കാരന്‍ പറഞ്ഞു. ' അതെന്താ '    അയാള്‍ അജ്ഞത നടിച്ചു. ' ഇതില്‍ ഇനി പൊട്ടാത്ത ഒരിടമുണ്ടോ '      അയാള്‍ തെല്ലൊരു ജാള്യത്തോടെ ചുറ്റും നോക്കി.ഒരാളും അത് കേട്ടതായി തോന്നിയില്ല. 'ഇത്തവണ കൂടി ഒന്നു നോക്കൂ '    അയാള്‍ ഒരു ചമ്മിയ ചിരിയോടെ പതുക്കെ പറഞ്ഞു.      അല്ലാതെ ഭാര്യ  പിണങ്ങി അവളുടെ വീട്ടിലേക്ക് പോകുന്നത് താലിമാല പൊട്ടിച്ച് എറിഞ്ഞിട്ടാണെന്ന് പറയാന്‍ പറ്റില്ലല്ലോ. ' ആട്ടെ ! ഇത്തവണ എന്ത് പറഞ്ഞാ ഭാര്യ പിണങ്ങിയത് '        കനല്‍ ഊതിത്തെളിച്ചു കൊണ്ടാണ് പണിക്കാരന്‍ അത് ചോദിച്ചത്.        അയാള്‍ തരിച്ചു പോയി. കേട്ടത് വിശ്വസിക്കാന്‍ അയാള്‍ ഒരു നിമിഷം കൂടി അധികം എടുത്തു.പിന്നെ ഒരു ചമ്മിയ ചിരിയോടെ കസേരയില്‍ ആരെയും നോക്കാതെ അമര്‍ന്ന് ഇരുന്നു.                       ...

മദ്യം മരുന്നല്ല..ഭാഗം രണ്ട്.

     പുറത്തെ കാല്‍പ്പെരുമാറ്റം കേട്ട് അകത്ത് അമ്മയും മകളും തപ്പിപ്പിടഞ്ഞ് എഴുന്നേറ്റ് തിക്കും തിരക്കും കൂട്ടി. 'എന്തൊരു പണിയാ കാണിച്ചത്.'      വൈദ്യരുടെ ഭാര്യ മുന്‍ വശത്തെ വാതില്‍ തുറന്ന് പുറത്ത് എത്തുമ്പോഴേക്കും പരിഭവത്തിന്റെ ഭാണ്ഡം അഴിഞ്ഞു തൂവിപ്പോയി. 'ആണയിട്ട് പറഞ്ഞല്ലേ പോയത്.എന്നിട്ട്....മനുഷ്യനെ തീ തീറ്റിക്കാനായിട്ട്...'      തോളത്ത് വച്ച കൈ അവര്‍ പെട്ടെന്ന് വലിച്ചു.മൂക്കു വിടര്‍ത്തി പാതി വലിച്ചു നിര്‍ത്തിയ ശ്വാസം എടുത്തതിലും വേഗത്തില്‍ അവര്‍ പുറത്തേക്ക് ചീറ്റി. 'ഇന്നും മൂത്രത്തില്‍ കുളിച്ചാണല്ലേ വരവ്..' ചന്ദ്രന്റെ ഒാട്ടോ അയച്ചു കൊണ്ടു വന്നതാ.ബാറുകാര് പറഞ്ഞിട്ട്.'       കൃഷ്ണനുണ്ണി ഇടപെട്ടു. 'വള പണയം വെച്ചതില്‍ ബാക്കി വല്ലതും ഉണ്ടോന്നു കൂടി ചോദിക്ക്.'      മകന്‍ പറഞ്ഞതു പക്ഷേ വൈദ്യരുടെ ഭാര്യ കേട്ടതായി ഭാവിച്ചില്ല. 'മോളെ ചൂടായി കിടക്കണ വെള്ളമെടുത്ത് വേഗം കുളിമുറിയിലേക്ക് വയ്ക്ക്.കുളിച്ചിട്ടാകാം അച്ഛന് ഭക്ഷണം.' 'എന്താ ഭാര്‍ഗ്ഗവി.ഞാനിങ്ങനെ.' തൊഴുതു പിടിച്ചു നില്‍ക്കുന്ന വൈദ്യരുടെ കൈത്തണ്ട അന്നും ഒരു...

മദ്യം മരുന്നല്ല....ഭാഗം ഒന്ന്.

 ഇനി വഴിയില്‍ നില്‍ക്കുന്ന ആളോട് ചോദിക്കുകയല്ലാതെ നിവൃത്തി ഇല്ലെന്ന് പങ്കുണ്ണി വൈദ്യര്‍ക്ക് തീര്‍ച്ചയായി.അന്തസ്സു കെട്ട പണിയാവും.എന്നാലും വേണ്ടില്ല.വൈദ്യര്‍ ചോദിച്ചു. 'പങ്കുണ്ണി വൈദ്യരുടെ വീട്...?' 'എനിയ്ക്കറിയില്ലാ.' മറുപടി സ്വരത്തില്‍ അമര്‍ഷത്തിന്റെ ദുസ്സ്വാദ്.മുഖത്തുള്ളത് വഴി വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ കാണാനും കഴിഞ്ഞില്ല. 'അല്‍പ്പം മദ്യപിച്ചിട്ടുണ്ട്.' 'മനസ്സിലായി.'   അമര്‍ഷത്തിന്റെ കാഠിന്യം കൂടി.      പങ്കുണ്ണി വൈദ്യരുടെ നിലയും വിലയുമൊക്കെ പോയിട്ടുണ്ട്. അത് നേരാണ്.എന്നുവച്ച് ആ കൈപ്പുണ്യംഅറിയാത്തവരുണ്ടോ ഈ നാട്ടില്‍.മറു നാടുകളിലുമില്ലേ കുറെപ്പേര്‍.അന്ന് വൈദ്യര് ദിവ്യനായിരുന്നു.അതൊന്നും മറക്കരുത്.      വികരാധീനനായതോടെ വാക്കുകള്‍ ഇരച്ചു വന്നെങ്കിലും ഒന്നും നാവില്‍ തൊട്ടില്ല.നാവിനെ ആരോ ചുരുട്ടി വലിച്ച് അണ്ണാക്കിലേക്ക് തിരുകിവച്ച പോലുണ്ടായിരുന്നു. ഒന്നും വേണ്ടായിരുന്നു...അരിഷ്ടം കെട്ടുമ്പോള്‍ അതില്‍ അല്‍പ്പം കഞ്ചാവു കൂടി ചേര്‍ത്ത് കെട്ടരുതായിരുന്നു.      അന്തിയാവോളം രോഗികളെ നോക്കി ക്ഷീണിച്ചു വിശ്രമിക്കുമ്പോള്‍ ആ അരിഷ്ട...

അന്ത്യാഭിലാഷം

     കൊള്ളപ്പലിശക്കാരന്‍ കൊച്ചയ്യപ്പന്റെ മരണം അകാലത്തില്‍ ആയിരുന്നെങ്കിലും അതൊരു സാധാരണ മരണമായിരുന്നു.      അന്ത്യദിനം മുന്‍കൂട്ടി അറിഞ്ഞ മട്ടിലായിരുന്നു കുറച്ചു കാലമായിട്ടുള്ള അയാളുടെ ഒാരോ പ്രവൃത്തികളും.      അതുകൊണ്ട് മക്കള്‍ക്ക് അന്തം വിട്ടു നില്‍ക്കേണ്ടി വന്നില്ല.കൊടുത്ത പണത്തിനും കിട്ടുന്ന തുകയ്ക്കുമൊക്കെ കൃത്യമായ കണക്കുണ്ടായിരുന്നു.      അന്ത്യ ചടങ്ങുകള്‍ക്കായി ശവം കുളിപ്പിക്കാന്‍ കിടത്തിയപ്പോഴാണ് മക്കള്‍ അത് കണ്ടത്.അരഞ്ഞാണത്തില്‍ ചുരുട്ടി ഒളിപ്പിച്ച മട്ടില്‍ ഒരു കടലാസ് ചുരുള്‍ !      കണക്കില്‍ പെടാത്ത സമ്പാദ്യത്തിന്റെ വല്ല രേഖയുമായിരിക്കുമെന്ന്ക്കുമെന്ന് മക്കള്‍ കരുതി.അത് കൈക്കലാക്കാനുള്ള മത്സരത്തില്‍ അവര്‍ ഇളിഭ്യരായി.      കടലാസ് ചുരുള്‍ െതറിച്ച് കുളിപ്പിക്കാന്‍ കെട്ടിയ മറയ്ക്കു പുറത്താണ് വീണത്.അത് എടുത്ത അയല്‍ക്കാരന്‍ എല്ലാവരും കേള്‍ക്കെ ഉറയ്ക്കെ വായച്ചു.      കുളിപ്പിക്കാന്‍ വരട്ടെ മക്കളെ.മെഡിക്കല്‍ കോളേജുകള്‍ ഒരുപാട് ഉണ്ടായ നാടല്ലേ ഇത്.ഒന്ന് വിളിച്ച് അന്വേഷിക്...

എന്റെ മുഖപുസ്തക കഥകള്‍....10

                        അയല്‍ക്കാര്‍                 ...................................      കൊത്തമരയുടെ രണ്ടറ്റവും നീക്കി മുറിച്ചിടുമ്പോഴാണ് കമലേടത്തി വിളിച്ചു ചോദിച്ചത്. 'ഇത്തിരി പുളിയുണ്ടോടി മീനാക്ഷി. സാമ്പാറു വയ്ക്കാനാ ' രണ്ടു വീടാണെങ്കിലും രണ്ടു മുറികള്‍ക്കു ള്ള അകലമേയുള്ളൂ തമ്മില്‍.ഇടയ്ക്കു കൂടി തലപ്പൊക്കം എത്താത്ത ഒരു മതില്‍ കടന്നു പോകുന്നുണ്ടെന്നു മാത്രം.അവിടെ ഇല്ലെങ്കില്‍ ഇവിടെ.ഇവിടെ ഇല്ലെങ്കില്‍ അവിടെ അതാണ് പതിവ്.      പിന്നെന്താ അവള്‍ ഇന്ന് ഇങ്ങനെ.കടന്നല്‍ കുത്തിയ പോലെ മുഖവും വീര്‍പ്പിച്ച്.. എത്ര ആലോചിച്ചിട്ടും കമലേടത്തിക്ക് ഒരെത്തും പിടിയും കിട്ടിയില്ല. 'മീനാക്ഷി  നിനക്കെന്താ ഇന്ന് ഒരുതരം ഏനക്കേട് '      കമലേടത്തി അടുക്കളയില്‍ നിന്നും അടുക്കളയിലേക്ക് വിളിച്ചു ചോദിച്ചു. 'ഹോ...! ഒന്നും അറിയാത്ത പോലെ...! പാല്‍പ്പേട ഉണ്ടാക്കണ മണമടിച്ചല്ലോ.ഒരു കഷണം കൊടുത്തു വിട്ടോ.ഞാന്‍ രസഗുള ഉണ്ടാക്കിയപ്പോള്‍ ചൂടാറും മുമ്പ...

എന്റെ മുഖപുസ്തക കഥകള്‍....9

                          സംശയം                 ................................      ഇന്നലെ ഉറങ്ങിയിട്ടില്ലെന്ന് രാധിക പറയുമ്പോള്‍ അവളുടെ കണ്ണുകളും അത് ഏറ്റു പറയുന്നുണ്ടായിരുന്നു.      ഉറങ്ങാതിരിക്കാന്‍ മാത്രം എന്താ ഉണ്ടായതെന്ന് ചോദിക്കാന്‍ അയാള്‍ക്ക് പറ്റിയില്ല.ഫോണ്‍ കോള്‍ വന്നു. 'ഇന്നലെ രാത്രി വിളിച്ച പെണ്ണാവും.ഇല്ലേ.' അവള്‍ ക്ഷമ കെട്ട് പരിഭവിച്ചു.      അയാള്‍ അപ്പോള്‍ ഫോണ്‍ അവളുടെ ചെവിയോട് അടുപ്പിച്ചു നീട്ടി. 'ആ ശബ്ദം തന്നെ..'  രാധിക ആശ്വാസത്തോടെ ചിരിക്കുമ്പോള്‍ ഫോണില്‍ പരസ്യം തുടരുകയായിരുന്നു.                       ------------------------              താന്നിപ്പാടം ശശി.    -------------------------

എന്റെ മുഖപുസ്തക കഥകള്‍....8

                       അനന്തരം                ................................      വിവാഹാനന്തരമുള്ള ആ ധന്യ മുഹൂര്‍ത്തം.      എന്നിട്ടും ഒഴുകിപ്പരക്കാതെ ഒരു പുഞ്ചിരി അവളുടെ മുഖത്ത് കെട്ടു നിന്നു.വീണ്ടും വീണ്ടും നല്‍കിയ മുത്തങ്ങളും ചുറ്റോളങ്ങള്‍ മാത്രം തീര്‍ത്തപ്പോള്‍ അവളെ വായിച്ചെടുക്കാന്‍ കഴിയാതെ അയാള്‍ വിഷമിച്ചു. 'ചേട്ടന്‍ മദ്യം കഴിക്കണം.'     അവള്‍ നിരാശയോടെ പറഞ്ഞു. 'നാക്കിനടിയില്‍ വെക്കണ എന്തെങ്കിലും കൂടി ഉപയോഗിക്കണം '      അയാള്‍ ഞെട്ടി.ഒരിക്കലും ഉപയോഗിക്കില്ലെന്ന് നിശ്ചയിച്ചിട്ടുള്ളതാണ് ലഹരി വസ്തുക്കള്‍. 'കോളേജില്‍ പഠിക്കുമ്പോള്‍ നമ്മള്‍ പങ്കെടുത്ത ചുംബന സമരത്തില്‍ എന്നെ ചുംബിച്ച ആളുടെ നിശ്വാസ വായുവിന്റെ ഗന്ധം എനിക്ക് കിട്ടണം ചേട്ടാ '     അവള്‍ക്ക് ഒരുതരം പാരവശ്യമായിരുന്നു.അയാളുടെ കൈ അയഞ്ഞു.പിന്നെ മനസ്സും ശരീരവും.                         ...

എന്റെ മുഖപുസ്തക കഥകള്‍....7

                     വിരക്തി              ...........................      പതിവു പോലെ ശൃംഗാരത്തെ അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിച്ചിട്ട് അവള്‍ കൊഞ്ചി. 'എനിയ്ക്കൊരു നായക്കുട്ടിയെ വേണം' കല്യാണം കഴിഞ്ഞിട്ട് ഒരു മാസം തികഞ്ഞിട്ടില്ല.അയാള്‍ സമ്മതിച്ചു.      ഇപ്പോള്‍ അയാള്‍ കെഞ്ചുകയാണ്.അതിനെ ഒന്നു മാറ്റിക്കിടത്താന്‍.പക്ഷേ അവള്‍ക്ക് സമ്മതമില്ല.      അയാള്‍ പിന്നെ എന്ത് ചെയ്യാനാണ്.ഒന്ന് അനങ്ങിയാല്‍ മതി നായക്കുട്ടി ബഹളം കൂട്ടും.അവര്‍യ്ക്കിടയില്‍ കിടക്കുമ്പോഴുള്ള സുഖനിദ്രയ്ക്ക് ഭംഗമുണ്ടാകുന്നത് അതിന് ഒട്ടും ഇഷ്ടമല്ലായിരുന്നു.                   ------------------        താന്നിപ്പാടം ശശി. ------------------------

എന്റെ മുഖപുസ്തക കഥകള്‍....6

      ചട്ടിയും കലവും   ...................................      എന്തോ കേട്ട പോലെ തോന്നിയപ്പോള്‍ അയാള്‍ ഹാങ്റിലേക്കു നോക്കി. 'കേട്ടില്ലേ ഞാന്‍ മടുത്തു.ഇപ്പോത്തന്നെ പാതിര കഴിഞ്ഞില്ലേ .നേരം വെളുക്കും മുമ്പ് പിന്നേം പണി തുടങ്ങണം '      പറയട്ടെ. മടുക്കുവോളം തന്നെ പറയട്ടെ.അയാള്‍ അങ്ങനെ കരുതി. 'ഒന്നു കുളിച്ചിട്ട് ദെവസം എത്ര ആയെന്നറിയ്വേ.നാറണ് !'      ശബ്ദം കൂടിക്കൂടി വന്നിട്ടും അയാള്‍ അനങ്ങിയില്ല.ഇത് പതിവല്ലേ എന്ന മട്ടില്‍ ഒരു ബീഡിക്ക് തീ  കൊടുത്തു.       തോല്‍പ്പിക്കുകയാണെന്നു കണ്ടപ്പോള്‍ ആ ശബ്ദം ഒന്നു കൂടി ഉയര്‍ന്നു. 'ഞാന്‍ വല്ല തീയിലും ചാടി അങ്ങ് ഇല്ലാതാകും .പറഞ്ഞേക്കാം '      ആ ഭീഷണി ഏറ്റു.അയാള്‍ അമ്പരന്നു.എങ്കിലും ഉല്‍ക്കണ്ഠ പുറത്തു കാട്ടാതെ പിറകിലെ ചുമരിലേക്ക് തിരിഞ്ഞു ചോദിച്ചു. 'ഇത് കേട്ട് ഞാന്‍ വേറൊന്നു നോക്കുമെന്നാ കരുതിയത്.'  അയാള്‍ കുലുങ്ങിച്ചിരിച്ചു. 'നടന്നതു തന്നെ . ബാര്‍സോപ്പ് വാങ്ങാന്‍ കാശില്ലാത്തോനാ പുതിയ ഷര്‍ട്ട് മേടിക്കാന്‍ പോണത് !...

എന്റെ മുഖപുസ്തക കഥകള്‍.....5

               ഉത്തരം           ......................      ഇന്നലെ പഴയ സ്ലേറ്റും പെന്‍സിലും ഒരുക്കി വച്ച് ഇന്ന് രാവിലെ തന്നെ ഞാന്‍ സ്കൂളിലേക്ക് തിരിച്ചതാണ്.      പക്ഷേ എത്തിയത് ഇവിടെ.ഈ മെന്റല്‍ ഹോസ്പിറ്റലില്‍. ഈ നാടിന് എന്തു പറ്റിയെന്ന് നാട്ടുകാര്‍ തന്നെ പറയട്ടെ ! അതു പറയുമ്പോള്‍ നാട്ടുകാരാരുംു മിണ്ടുന്നില്ല. എല്ലാവര്‍ക്കും ഒരു നശിച്ച മൗനം.                 --------------     താന്നിപ്പാടം ശശി. ----------------------