ഇനി വഴിയില്‍ നില്‍ക്കുന്ന ആളോട് ചോദിക്കുകയല്ലാതെ നിവൃത്തി ഇല്ലെന്ന് പങ്കുണ്ണി വൈദ്യര്‍ക്ക് തീര്‍ച്ചയായി.അന്തസ്സു കെട്ട പണിയാവും.എന്നാലും വേണ്ടില്ല.വൈദ്യര്‍ ചോദിച്ചു.
'പങ്കുണ്ണി വൈദ്യരുടെ വീട്...?'
'എനിയ്ക്കറിയില്ലാ.' മറുപടി സ്വരത്തില്‍ അമര്‍ഷത്തിന്റെ ദുസ്സ്വാദ്.മുഖത്തുള്ളത് വഴി വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ കാണാനും കഴിഞ്ഞില്ല.
'അല്‍പ്പം മദ്യപിച്ചിട്ടുണ്ട്.'
'മനസ്സിലായി.' അമര്‍ഷത്തിന്റെ കാഠിന്യം കൂടി.
പങ്കുണ്ണി വൈദ്യരുടെ നിലയും വിലയുമൊക്കെ പോയിട്ടുണ്ട്. അത് നേരാണ്.എന്നുവച്ച് ആ കൈപ്പുണ്യംഅറിയാത്തവരുണ്ടോ ഈ നാട്ടില്‍.മറു നാടുകളിലുമില്ലേ കുറെപ്പേര്‍.അന്ന് വൈദ്യര് ദിവ്യനായിരുന്നു.അതൊന്നും മറക്കരുത്.
വികരാധീനനായതോടെ വാക്കുകള്‍ ഇരച്ചു വന്നെങ്കിലും ഒന്നും നാവില്‍ തൊട്ടില്ല.നാവിനെ ആരോ ചുരുട്ടി വലിച്ച് അണ്ണാക്കിലേക്ക് തിരുകിവച്ച പോലുണ്ടായിരുന്നു.
ഒന്നും വേണ്ടായിരുന്നു...അരിഷ്ടം കെട്ടുമ്പോള്‍ അതില്‍ അല്‍പ്പം കഞ്ചാവു കൂടി ചേര്‍ത്ത് കെട്ടരുതായിരുന്നു.
അന്തിയാവോളം രോഗികളെ നോക്കി ക്ഷീണിച്ചു വിശ്രമിക്കുമ്പോള്‍ ആ അരിഷ്ടം ഒരിത്തിരി....ഒന്നും വേണ്ടായിരുന്നു.
ഇനി ഇപ്പോള്‍ എന്ത് ചെയ്യും.നേരത്തെ കണ്ട ആളെ തന്നെ വൈദ്യര്‍ പിന്നെയും മുന്നില്‍ കണ്ടു.
'വാ...' ആ നടുക്കുന്ന സ്വരം കേട്ട് വൈദ്യര്‍ ഞെട്ടി.മകന്‍ കൃഷ്ണനുണ്ണിയുടെ പ്രകൃതം തന്നെ.തറുതല പറച്ചിലും ശുണ്ഠിയുമൊക്കെ അതു പോലെ തന്നെ ഉണ്ടല്ലോ...
'വേണ്ട. ഞാന്‍ തനിയെ പൊയ്ക്കോളാം.'
വൈദ്യര്‍ക്ക് അപ്പോള്‍ വാശിയായി.
കൃഷ്ണനുണ്ണിക്ക് വേണ്ട പണം എങ്ങനെ എങ്കിലും അവന്റെ അമ്മ സംഘടിപ്പിച്ച് കൊടുത്തിട്ടുണ്ടാകുമെന്ന് വൈദ്യര്‍ നടക്കുന്നതിനിടയില്‍ സമാധാനിക്കാന്‍ ശ്രമിച്ചു.തലേന്ന് പോയെങ്കിലേ ഇന്റര്‍വ്യൂന് സമയത്ത് എത്താനാവൂ എന്നാണല്ലോ പറഞ്ഞത്.
എങ്കിലും ചെയ്തത് കടുപ്പമായിപ്പോയി.ഉച്ചയ്ക്കിറങ്ങിയ ആള് ഈ പാതിരാ നേരം വരെ....വേണ്ടായിരുന്നു.
ഇത്തിരി നറു നീണ്ടിക്കിഴങ്ങു വാങ്ങാന്‍ ചില്ലറ ഇല്ലാതെ പോയതാണ് കുഴപ്പമായത്.
ബിയറില്‍ തുടങ്ങി...ഉഷ്ണമല്ലേ..
അവസാനിപ്പിച്ചത് ബാറുകാരാവും.കവലയില്‍ എത്തിച്ചേര്‍ന്നതിലുമുുണ്ട് ഒരു സമസ്യാ.ഒാട്ടോക്കാരന്‍ വിളിച്ചു കയറ്റി.പറയാതെ കവലയില്‍ ഇറക്കി വിടുകയും ചെയ്തു.പണവും ചോദിച്ചില്ല !
-ശേഷം രണ്ടാം ഭാഗത്തില്‍-
------------------------
താന്നിപ്പാടം ശശി.
-----------------------

Comments
Post a Comment