പുറത്തെ കാല്‍പ്പെരുമാറ്റം കേട്ട് അകത്ത് അമ്മയും മകളും തപ്പിപ്പിടഞ്ഞ് എഴുന്നേറ്റ് തിക്കും തിരക്കും കൂട്ടി.
'എന്തൊരു പണിയാ കാണിച്ചത്.' വൈദ്യരുടെ ഭാര്യ മുന്‍ വശത്തെ വാതില്‍ തുറന്ന് പുറത്ത് എത്തുമ്പോഴേക്കും പരിഭവത്തിന്റെ ഭാണ്ഡം അഴിഞ്ഞു തൂവിപ്പോയി.
'ആണയിട്ട് പറഞ്ഞല്ലേ പോയത്.എന്നിട്ട്....മനുഷ്യനെ തീ തീറ്റിക്കാനായിട്ട്...'
തോളത്ത് വച്ച കൈ അവര്‍ പെട്ടെന്ന് വലിച്ചു.മൂക്കു വിടര്‍ത്തി പാതി വലിച്ചു നിര്‍ത്തിയ ശ്വാസം എടുത്തതിലും വേഗത്തില്‍ അവര്‍ പുറത്തേക്ക് ചീറ്റി.
'ഇന്നും മൂത്രത്തില്‍ കുളിച്ചാണല്ലേ വരവ്..'
ചന്ദ്രന്റെ ഒാട്ടോ അയച്ചു കൊണ്ടു വന്നതാ.ബാറുകാര് പറഞ്ഞിട്ട്.' കൃഷ്ണനുണ്ണി ഇടപെട്ടു.
'വള പണയം വെച്ചതില്‍ ബാക്കി വല്ലതും ഉണ്ടോന്നു കൂടി ചോദിക്ക്.'
മകന്‍ പറഞ്ഞതു പക്ഷേ വൈദ്യരുടെ ഭാര്യ കേട്ടതായി ഭാവിച്ചില്ല.
'മോളെ ചൂടായി കിടക്കണ വെള്ളമെടുത്ത് വേഗം കുളിമുറിയിലേക്ക് വയ്ക്ക്.കുളിച്ചിട്ടാകാം അച്ഛന് ഭക്ഷണം.'
'എന്താ ഭാര്‍ഗ്ഗവി.ഞാനിങ്ങനെ.'
തൊഴുതു പിടിച്ചു നില്‍ക്കുന്ന വൈദ്യരുടെ കൈത്തണ്ട അന്നും ഒരു അടക്കിയ തേങ്ങലോടെ ഭാര്യ വിടര്‍ത്തി മാറ്റി.വൈദ്യരുടെ കണ്ണില്‍ കെട്ടി നിന്ന കണ്ണീര്‍ പതിവു പോലെ ചാലിട്ട് ഒഴുകുകയും ചെയ്തു.
-അവസാനിച്ചു.-
--------------------------
താന്നിപ്പാടം ശശി
------------------------

Comments
Post a Comment