അയല്‍ക്കാര്‍
...................................
കൊത്തമരയുടെ രണ്ടറ്റവും നീക്കി മുറിച്ചിടുമ്പോഴാണ് കമലേടത്തി വിളിച്ചു ചോദിച്ചത്.
'ഇത്തിരി പുളിയുണ്ടോടി മീനാക്ഷി. സാമ്പാറു വയ്ക്കാനാ '
രണ്ടു വീടാണെങ്കിലും രണ്ടു മുറികള്‍ക്കു ള്ള അകലമേയുള്ളൂ തമ്മില്‍.ഇടയ്ക്കു കൂടി തലപ്പൊക്കം എത്താത്ത ഒരു മതില്‍ കടന്നു പോകുന്നുണ്ടെന്നു മാത്രം.അവിടെ ഇല്ലെങ്കില്‍ ഇവിടെ.ഇവിടെ ഇല്ലെങ്കില്‍ അവിടെ അതാണ് പതിവ്.
പിന്നെന്താ അവള്‍ ഇന്ന് ഇങ്ങനെ.കടന്നല്‍ കുത്തിയ പോലെ മുഖവും വീര്‍പ്പിച്ച്.. എത്ര ആലോചിച്ചിട്ടും കമലേടത്തിക്ക് ഒരെത്തും പിടിയും കിട്ടിയില്ല.
'മീനാക്ഷി നിനക്കെന്താ ഇന്ന് ഒരുതരം ഏനക്കേട് '
കമലേടത്തി അടുക്കളയില്‍ നിന്നും അടുക്കളയിലേക്ക് വിളിച്ചു ചോദിച്ചു.
'ഹോ...! ഒന്നും അറിയാത്ത പോലെ...! പാല്‍പ്പേട ഉണ്ടാക്കണ മണമടിച്ചല്ലോ.ഒരു കഷണം കൊടുത്തു വിട്ടോ.ഞാന്‍ രസഗുള ഉണ്ടാക്കിയപ്പോള്‍ ചൂടാറും മുമ്പ് തന്നില്ലേ '
മീനാക്ഷി എടുത്ത് എറിഞ്ഞ പോലെ അടുക്കളയില്‍ നിന്നും പോയി.
----------------------
താന്നിപ്പാടം ശശി.
------------------------

Comments
Post a Comment