അനന്തരം
................................
വിവാഹാനന്തരമുള്ള ആ ധന്യ മുഹൂര്‍ത്തം.
എന്നിട്ടും ഒഴുകിപ്പരക്കാതെ ഒരു പുഞ്ചിരി അവളുടെ മുഖത്ത് കെട്ടു നിന്നു.വീണ്ടും വീണ്ടും നല്‍കിയ മുത്തങ്ങളും ചുറ്റോളങ്ങള്‍ മാത്രം തീര്‍ത്തപ്പോള്‍ അവളെ വായിച്ചെടുക്കാന്‍ കഴിയാതെ അയാള്‍ വിഷമിച്ചു.
'ചേട്ടന്‍ മദ്യം കഴിക്കണം.' അവള്‍ നിരാശയോടെ പറഞ്ഞു.
'നാക്കിനടിയില്‍ വെക്കണ എന്തെങ്കിലും കൂടി ഉപയോഗിക്കണം ' അയാള്‍ ഞെട്ടി.ഒരിക്കലും ഉപയോഗിക്കില്ലെന്ന് നിശ്ചയിച്ചിട്ടുള്ളതാണ് ലഹരി വസ്തുക്കള്‍.
'കോളേജില്‍ പഠിക്കുമ്പോള്‍ നമ്മള്‍ പങ്കെടുത്ത ചുംബന സമരത്തില്‍ എന്നെ ചുംബിച്ച ആളുടെ നിശ്വാസ വായുവിന്റെ ഗന്ധം എനിക്ക് കിട്ടണം ചേട്ടാ '
അവള്‍ക്ക് ഒരുതരം പാരവശ്യമായിരുന്നു.അയാളുടെ കൈ അയഞ്ഞു.പിന്നെ മനസ്സും ശരീരവും.
----------------------
താന്നിപ്പാടം ശശി.
------------------------

Comments
Post a Comment