Skip to main content

Posts

Showing posts from June, 2016

നുറുങ്ങു കഥ......തോന്നൽ.

     അല്ലെങ്കിലും മീനാക്ഷിയേട്ടത്തി അങ്ങനെയാണ്. ഒന്നും തുറന്നു പറയില്ല.ഞാനെന്താ രണ്ടാനമ്മയുടെ മോളോ.. ഗൗതമി ആൾക്കൂട്ടമൊന്നും നോക്കിയില്ല. പരിഭവത്തിന്റെ ഭാണ്ഡമഴിച്ച് തുറന്നുവെച്ചു.      അതിലേക്ക് ആരും പക്ഷേ നോക്കിയില്ല. ഗൗതമിയുടെ പ്രകൃതം അല്ലെങ്കിലും അങ്ങനെയല്ലേയെന്ന് അവരും ചിന്തിച്ചിരിക്കണം.      പ്രശ്നം എല്ലാവർക്കും അലോസരമെന്നു വന്നപ്പോൾ ദാസേട്ടൻ ഇടപെട്ടു. നീയൊന്ന് വായടക്കുന്നുണ്ടോ ഗൗതമി. ക്ഷമ നശിച്ച് ദാസേട്ടൻ ശാസിച്ചു.      ഗൗതമി വായ അടച്ചു എന്നന്നേക്കുമായി. ആളുകളുടെ മുന്നിൽവെച്ചല്ലേ ഭർത്താവിൽ നിന്നും അപമാനമേറ്റത്. കല്യാണ സദ്യയുണ്ടെന്നു വരുത്തി ഗൗതമി തിടുക്കത്തിൽ വീട്ടിലേക്ക് പോയത് ഒരു തുണ്ട് കയർ എടുക്കാനായിരുന്നു.                -----------------------        താന്നിപ്പാടം ശശി. -----------------------

നുറുങ്ങു കഥ......കരുതൽ.

      താമസസ്ഥലത്തേക്ക് നടക്കുമ്പോൾ ഒാരോ ചുവടുവെപ്പിനുമെന്ന പോലെ രാഗേട്ടൻ പറഞ്ഞു കൊണ്ടിരുന്നു. സൂക്ഷിക്കണം.       ചെങ്കുത്തായ മലഞ്ചരിവ് നടക്കാൻ പാകത്തിന് ദീർഘദൂരം ഒരുക്കിയതാണ്. വലിയ കരിങ്കല്ലുകൾ പാകിയിട്ടുമുണ്ട്. മണ്ണ് ഒലിച്ചു ചെന്ന് ഇടയെല്ലാം നികത്തിയിരിക്കുന്നു.       മടക്കത്തെക്കുറിച്ചു മാത്രം അയാൾ  ഒന്നും പറഞ്ഞില്ല. അതുവരെ സ്പർശിക്കാത്ത കോണുകൾ കൂടി തുറന്നു കാട്ടിയിട്ട് ചോദിക്കണം. താൻ എങ്ങോട്ടാണ് പോകേണ്ടത്. വീടും പറമ്പും ജപ്തി ചെയ്തു പോയത് താൻ പഠിച്ചിട്ടല്ലല്ലോ.               -------------------------      താന്നിപ്പാടം ശശി. -----------------------

മിനിക്കഥ.....വിശ്വസിക്കാനാവാതെ.

     ഇന്നലെയാണ് അവൾ സുഖമില്ലെന്നു പറഞ്ഞത്. ഇന്ന് വളരെ കുറവുണ്ടെന്നാണല്ലോ പറഞ്ഞത്. നേരം തെറ്റിയിട്ടാണെങ്കിലും രാവിലെ വേണ്ട മരുന്നും നിർബ്ബന്ധിച്ചപ്പോൾ കഴിച്ചിരുന്നു.      തെക്കേപ്പറമ്പ് മകൾ ഇനിയയ്ക്കും വീട് ഇരിക്കുന്നത് മകൻ ഇരവിയ്ക്കും കൊടുക്കണമെന്നും പറഞ്ഞു. അവർ കുഞ്ഞുങ്ങളല്ലേ എന്തിന് അതൊക്കെ ഇപ്പോൾ പറയണമെന്ന് അയാൾ സ്നേഹ രൂപേണ ശാസിച്ചതുമാണ്.      സഞ്ജയനം വ്യാഴാഴ്ചയാക്കാം.എന്താ.. ആരോ ചോദിച്ചു. പെട്ടെന്നുണ്ടായ ഗദ്ഗദം തൊണ്ടയിൽ തട്ടിയപ്പോഴുണ്ടായ ശബ്ദം സമ്മതമായി. വ്യാഴാഴ്ചയാണ് സഞ്ജയനം.                ----------------------       താന്നിപ്പാടം ശശി. ---------------------

നുറുങ്ങു കഥ.....വ്യത്യാസം.

     സ്ത്രീ പുരുഷ വ്യത്യാസങ്ങളെ സംബന്ധിച്ച് നമ്മൾ ഇതുവരെ രസകരമായി പലതും പറഞ്ഞു.      ഇനി ഇതിൽ നിന്നും വ്യത്യസ്തമായി  ആർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടോ.  അദ്ധ്യാപകൻ കുട്ടികളോട് ചോദിച്ചു. ഉണ്ട് സർ.  കുസൃതി കണ്ണിൽ ഒളിപ്പിച്ചു കൊണ്ട്  അവരിൽ ഒരാൾ എഴുന്നേറ്റു നിന്നു പറഞ്ഞു.      എന്താണ് അത്.  അദ്ധ്യാപകൻ അയാളുടെ നേരെ തിരിഞ്ഞു ചോദിച്ചു. പുരുഷന്മാർ അണ്ടർവെയർ അകറ്റി നിർത്താൻ ശ്രമിക്കുമ്പോൾ സ്ത്രീകൾ അത് എപ്പോഴും കടിച്ചു കൊണ്ടിരിക്കും.                -----------------         താന്നിപ്പാടം ശശി. -----------------------

നുറുങ്ങു കഥ.....പ്രതിസന്ധി.

     മദ്ധ്യസ്‌ഥതയ്ക്ക് പോയവൻ തിരിച്ചു വന്നപ്പോൾ കൈയിൽ കഠാര..!        ചോദിച്ചപ്പോൾ പറയുന്നു... ക്വട്ടേഷൻ ഏറ്റു പോയെന്ന്...!      എറിഞ്ഞു കൊടുക്കണോ..ഒാടി ഒളിപ്പിക്കണോ. ജീവൻ കൈ വെള്ളയിൽ കിടന്ന് പിടക്കുകയാണ് !                -------------------      താന്നിപ്പാടം ശശി. ----------------------

നുറുങ്ങു കഥ......മുന്നിൽ.

     ജീവിതത്തിൽ എപ്പോഴെങ്കിലും ഏതെങ്കിലും കാര്യത്തിന് നീ മുന്നിൽ നിന്നിട്ടുണ്ടോ.      അയാൾ മകനെ ഉപദേ ശിക്കുന്നതിനിടയിൽ ചോദിച്ചു.      ഉണ്ടല്ലോ. എത്രയോ തവണ !      അത് എപ്പോഴാണ്.      അയാൾ ആകാംഷയോടെ തിരക്കി.      മഴയത്ത് പീടിത്തിണ്ണയിൽ കയറി നിൽക്കുമ്പോൾ..      എത്തും പിടിയും കിട്ടാതെ അയാൾ നോക്കുമ്പോൾ മകൻ പറഞ്ഞു.      ഞാനല്ലേ ഏറ്റവും ഒടുവിൽ ഒാടിക്കയറാറുള്ളത്.           --------------------      താന്നിപ്പാടം ശശി. ----------------------