ഇന്നലെയാണ് അവൾ സുഖമില്ലെന്നു പറഞ്ഞത്.
ഇന്ന് വളരെ കുറവുണ്ടെന്നാണല്ലോ പറഞ്ഞത്. നേരം തെറ്റിയിട്ടാണെങ്കിലും രാവിലെ വേണ്ട മരുന്നും നിർബ്ബന്ധിച്ചപ്പോൾ കഴിച്ചിരുന്നു.
തെക്കേപ്പറമ്പ് മകൾ ഇനിയയ്ക്കും വീട് ഇരിക്കുന്നത് മകൻ ഇരവിയ്ക്കും കൊടുക്കണമെന്നും പറഞ്ഞു.
അവർ കുഞ്ഞുങ്ങളല്ലേ എന്തിന് അതൊക്കെ ഇപ്പോൾ പറയണമെന്ന് അയാൾ സ്നേഹ രൂപേണ ശാസിച്ചതുമാണ്.
സഞ്ജയനം വ്യാഴാഴ്ചയാക്കാം.എന്താ..
ആരോ ചോദിച്ചു. പെട്ടെന്നുണ്ടായ ഗദ്ഗദം തൊണ്ടയിൽ തട്ടിയപ്പോഴുണ്ടായ ശബ്ദം സമ്മതമായി.
വ്യാഴാഴ്ചയാണ് സഞ്ജയനം.
----------------------
താന്നിപ്പാടം ശശി.
---------------------

Comments
Post a Comment