അല്ലെങ്കിലും മീനാക്ഷിയേട്ടത്തി അങ്ങനെയാണ്. ഒന്നും തുറന്നു പറയില്ല.ഞാനെന്താ രണ്ടാനമ്മയുടെ മോളോ.. ഗൗതമി ആൾക്കൂട്ടമൊന്നും നോക്കിയില്ല. പരിഭവത്തിന്റെ ഭാണ്ഡമഴിച്ച് തുറന്നുവെച്ചു.
അതിലേക്ക് ആരും പക്ഷേ നോക്കിയില്ല. ഗൗതമിയുടെ പ്രകൃതം അല്ലെങ്കിലും അങ്ങനെയല്ലേയെന്ന് അവരും ചിന്തിച്ചിരിക്കണം.
പ്രശ്നം എല്ലാവർക്കും അലോസരമെന്നു വന്നപ്പോൾ ദാസേട്ടൻ ഇടപെട്ടു.
നീയൊന്ന് വായടക്കുന്നുണ്ടോ ഗൗതമി. ക്ഷമ നശിച്ച് ദാസേട്ടൻ ശാസിച്ചു.
ഗൗതമി വായ അടച്ചു എന്നന്നേക്കുമായി. ആളുകളുടെ മുന്നിൽവെച്ചല്ലേ ഭർത്താവിൽ നിന്നും അപമാനമേറ്റത്.
കല്യാണ സദ്യയുണ്ടെന്നു വരുത്തി ഗൗതമി തിടുക്കത്തിൽ വീട്ടിലേക്ക് പോയത് ഒരു തുണ്ട് കയർ എടുക്കാനായിരുന്നു.
-----------------------
താന്നിപ്പാടം ശശി.

Comments
Post a Comment