പച്ചടി,കിച്ചടി,ഓലനും തോരനും
അവിയലും സാമ്പാറും പുളിശ്ശേരി വേറെയും
കാളനും വീർത്തുള്ള പപ്പടമൊക്കെയും
കൂമ്പിലപ്രായം കഴിഞ്ഞുള്ള തൂശനിൽ
ആവശ്യംപോലങ്ങു വാങ്ങിക്കഴിച്ചിട്ട്
ഏമ്പക്കം വിട്ടു തുടങ്ങുന്ന വേളയിൽ
ഇലയതു നന്നായി വടിച്ചിടം കണ്ടെത്തി
തെളിയുന്ന യിലത്തടം ചൂണ്ടിപ്പിടിച്ചിട്ട്
പറയണ, മാദ്യം വിളമ്പേണ്ട പായസം
നാരങ്ങയച്ചാറും നാവും വിരലുമായ്
മേളം തുടങ്ങട്ടെ, വിളമ്പട്ടെ പായസം
പാലടപ്രഥമനും പരിപ്പും കഴിഞ്ഞിട്ട്
ശേഷിച്ചഭാഗം പകുത്തതിൻ പാതിയിൽ
ചക്കപ്രഥമനും മറ്റതിൽ ഗോതമ്പും
ഇട്ടു നിറക്കണം കൺമണി തള്ളോളം.
-െ--ൃ--ൃ-ൃ-ൃ----------ൃ---
താന്നിപ്പാടം ശശി.
----------------------------------------
അവിയലും സാമ്പാറും പുളിശ്ശേരി വേറെയും
കാളനും വീർത്തുള്ള പപ്പടമൊക്കെയും
കൂമ്പിലപ്രായം കഴിഞ്ഞുള്ള തൂശനിൽ
ആവശ്യംപോലങ്ങു വാങ്ങിക്കഴിച്ചിട്ട്
ഏമ്പക്കം വിട്ടു തുടങ്ങുന്ന വേളയിൽ
ഇലയതു നന്നായി വടിച്ചിടം കണ്ടെത്തി
തെളിയുന്ന യിലത്തടം ചൂണ്ടിപ്പിടിച്ചിട്ട്
പറയണ, മാദ്യം വിളമ്പേണ്ട പായസം
നാരങ്ങയച്ചാറും നാവും വിരലുമായ്
മേളം തുടങ്ങട്ടെ, വിളമ്പട്ടെ പായസം
പാലടപ്രഥമനും പരിപ്പും കഴിഞ്ഞിട്ട്
ശേഷിച്ചഭാഗം പകുത്തതിൻ പാതിയിൽ
ചക്കപ്രഥമനും മറ്റതിൽ ഗോതമ്പും
ഇട്ടു നിറക്കണം കൺമണി തള്ളോളം.
-െ--ൃ--ൃ-ൃ-ൃ----------ൃ---
താന്നിപ്പാടം ശശി.
----------------------------------------
Comments
Post a Comment