മദ്യം തരും ഭ്രമത്തിലാ സുഖം രുചിച്ചു പോകിലോ
തിടുക്കമാർന്നെളുപ്പമാക്കി മാരകത്തിനാവഴി
മരിച്ചുതന്നെ പോകവേണമാ വിചാരമീവിധം
നശിച്ചു നാറി വീടക്കമാകണോ തകർച്ചയിൽ
ഇണയ്ക്കു മുമ്പു മക്കളും കിനാവു മൊത്തമൊക്കെയും
തകർന്നുവേണമെന്നതിന്നു ,യെന്തു നീതിയോതിടാൻ
വിദേശവസ്ത്ര,മന്നു നാമുപേക്ഷവെച്ചതോർക്കണം
വരുന്ന കാലമാകെയും വിപത്തുകണ്ടു നീങ്ങണം
ജ്വലിച്ചിടേണ്ട ദീപനാളമായ യൗവനങ്ങളെ
അണയ്ക്കുവാനിളക്കമാർന്നു ശങ്കവിട്ട വണ്ടുകൾ
തടഞ്ഞിടേണമെത്രതന്നെ ഭാരമാകുമെങ്കിലും
മടിഞ്ഞിടേണ്ട വെട്ടമാണ് കെട്ടിടാതെ നോക്കണം.
---------െ--െ--------------------------
താന്നിപ്പാടം ശശി.
-----------------------------------

Comments
Post a Comment