കെട്ടിപ്പിടിച്ച ചുഴലിക്കു വഴങ്ങിടാതെ
ആവോളമങ്ങു പൊരുതുന്നു മഹാഗണിയും
മാന്തിപ്പറിഞ്ഞു, യില തിങ്ങിയ ചില്ലയൊക്കെ
പൂഞ്ചേലപോലെയകലത്തതു വീണിടുന്‌നു
പോരാട്ടമങ്ങു തുടരുന്നു, യുവത്വധൈര്യം
ചോർന്നില്ലയെങ്കിലുമശക്തമതായിടുന്നു
നീക്കിപ്പിടിച്ച മരക്കൊമ്പു തളർന്നു തൂങ്ങി
ആക്കത്തിലങ്ങു പതിയുന്നതിശക്തനൊത്ത്
ആർത്തിക്കമർച്ച, സഫലസുഖമോടു കാറ്റു
ആലസ്യമാർന്നു, വിടകൊണ്ടതി വേഗമോടെ
തേങ്ങുന്ന ശബ്ദമതുയർത്തി മഹാഗണികൾ
മണ്ണിൽപ്പതിയ്ക്കിലുമവയ്ക്കു സുരക്ഷയത്രെ !
---------------------------------------
താന്നിപ്പാടം ശശി
-----------------------------------
ആവോളമങ്ങു പൊരുതുന്നു മഹാഗണിയും
മാന്തിപ്പറിഞ്ഞു, യില തിങ്ങിയ ചില്ലയൊക്കെ
പൂഞ്ചേലപോലെയകലത്തതു വീണിടുന്‌നു
പോരാട്ടമങ്ങു തുടരുന്നു, യുവത്വധൈര്യം
ചോർന്നില്ലയെങ്കിലുമശക്തമതായിടുന്നു
നീക്കിപ്പിടിച്ച മരക്കൊമ്പു തളർന്നു തൂങ്ങി
ആക്കത്തിലങ്ങു പതിയുന്നതിശക്തനൊത്ത്
ആർത്തിക്കമർച്ച, സഫലസുഖമോടു കാറ്റു
ആലസ്യമാർന്നു, വിടകൊണ്ടതി വേഗമോടെ
തേങ്ങുന്ന ശബ്ദമതുയർത്തി മഹാഗണികൾ
മണ്ണിൽപ്പതിയ്ക്കിലുമവയ്ക്കു സുരക്ഷയത്രെ !
---------------------------------------
താന്നിപ്പാടം ശശി
-----------------------------------
Comments
Post a Comment