കുഞ്ഞൊന്നുറക്കെ കരയുന്നതിനൊട്ടു മുമ്പേ
പാഞ്ഞെത്തുമമ്മ വെളിപാടതു കേട്ടപോലെ
ഇവ്വിധത്തെ പുണരുമെങ്കിലുമാത്മബന്ധം
വൃദ്ധർക്കുള്ളാലയമെത്തി മുറിഞ്ഞിടുന്നു.
വിട്ടിട്ടുപോയ മകനൊന്നു വരുന്നുവെങ്കിൽ
ഉത്സാഹമതെത്തി തിറയാട്ടമതാടുമപ്പോൾ
പെട്ടെന്നതും നിലയെ വിട്ടകലുന്നു കഷ്ടം !
പൊട്ടക്കിണറ്റിലെ തടങ്കലുബോദ്ധ്യമാക്കി
കണ്ണീരതുപ്പുമുനതീർന്നു മുറിക്കുമൊന്നായ്
നെഞ്ചോടുചേർത്ത കനവൊക്കെ ശീഘ്രം
ജീവന്റെ ഞെട്ടു മുറിവേറ്റടരുന്നു, ജന്മം
പാഴായിത്തന്നെ കൊഴിയുന്നതിവേഗമോടെ .
-----------------------------------
താന്നിപ്പാടം ശശി
--------------------------------------
പാഞ്ഞെത്തുമമ്മ വെളിപാടതു കേട്ടപോലെ
ഇവ്വിധത്തെ പുണരുമെങ്കിലുമാത്മബന്ധം
വൃദ്ധർക്കുള്ളാലയമെത്തി മുറിഞ്ഞിടുന്നു.
വിട്ടിട്ടുപോയ മകനൊന്നു വരുന്നുവെങ്കിൽ
ഉത്സാഹമതെത്തി തിറയാട്ടമതാടുമപ്പോൾ
പെട്ടെന്നതും നിലയെ വിട്ടകലുന്നു കഷ്ടം !
പൊട്ടക്കിണറ്റിലെ തടങ്കലുബോദ്ധ്യമാക്കി
കണ്ണീരതുപ്പുമുനതീർന്നു മുറിക്കുമൊന്നായ്
നെഞ്ചോടുചേർത്ത കനവൊക്കെ ശീഘ്രം
ജീവന്റെ ഞെട്ടു മുറിവേറ്റടരുന്നു, ജന്മം
പാഴായിത്തന്നെ കൊഴിയുന്നതിവേഗമോടെ .
-----------------------------------
താന്നിപ്പാടം ശശി
--------------------------------------
Comments
Post a Comment